| Thursday, 8th February 2024, 1:30 pm

വിവാഹ മോചനത്തിന് ശേഷം മറ്റൊരു പോസ്റ്റുമായി സാനിയ മിര്‍സ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ടെന്നീസ് താരം സാനിയ മിര്‍സയും അടുത്തിടെ വിവാഹ മോചിതരായിരുന്നു. ശേഷം ഷൊയ്ബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയായി വാര്‍ത്തകളില്‍ നിറഞ്ഞത് സാനിയ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളായിരുന്നു.

ഇപ്പോള്‍ സാനിയ ഇന്‍സ്റ്റ ഗ്രാമില്‍ മറ്റൊരു പോസ്റ്റ് ഷേയര്‍ ചെയ്തിരിക്കുകയാണ്. ‘ചെറിയ കാര്യങ്ങള്‍ ആസ്വദിക്കൂ’ എന്നെഴുതിയ ചായക്കപ്പിന്റെ ചിത്രമായിരുന്നു അത്.

വിവാഹമോചനത്തിന് ശേഷം സാനിയ ഇന്‍സ്റ്റാഗ്രാമില്‍ ഒരു നീണ്ട പോസ്റ്റ് പങ്ക് വെച്ചിരുന്നു. ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ചും നേരിട്ട ദുരവസ്ഥകളെക്കുറിച്ചും സാനിയ എഴുതിയിരുന്നു.

‘നിങ്ങളുടെ ജീവിതത്തില്‍ മറ്റാര്‍ക്കും അറിയാത്ത ആയിരം കാര്യങ്ങളിലൂടെയായിരിക്കും കടന്നുപേയത്. നിങ്ങളെ ഉലച്ചതും നിങ്ങളെ മാറ്റിയതും നിങ്ങളെ തകര്‍ത്തതുമായ കാര്യങ്ങള്‍ അനുഭവിച്ചിട്ടുമുണ്ടാകും. നിങ്ങള്‍ നിങ്ങളെ തന്നെ മുറുകെ കെട്ടിപ്പിടിക്കുക, നിങ്ങല്‍ വിചാരിച്ചതിനേക്കാള്‍ ശക്തനാകാന്‍ അത് പഠിപ്പിക്കും. അതിനാല്‍ അടുത്ത തവണ ആരെയെങ്കിലും നിങ്ങള്‍ കണ്ടുമുട്ടി, അവര്‍ നിങ്ങളുടെ എന്തെങ്കിലും ചെറിയകാര്യത്തെ വിലയിരുത്തുമ്പോള്‍ അത് എങ്ങനെ എതിര്‍ക്കണം. അപ്പോള്‍ നിങ്ങള്‍ ആരാണെന്ന് ഓര്‍ക്കുക, നിങ്ങള്‍ എത്രമാത്രം ജയിച്ചുവെന്ന് ഓര്‍ക്കുക, പുഞ്ചിരിക്കുക, നടക്കുക കാരണം നിങ്ങള്‍ക്ക് ഒന്നും തെളിയിക്കേണ്ട കാര്യമില്ല. നിങ്ങള്‍ അത് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു, കൊടുങ്കാറ്റുകളില്‍ ഇടിച്ചുകയറിയതും നിങ്ങള്‍ സ്വയം എങ്ങനെ സഞ്ചരിച്ചു എന്നത് ആളുകള്‍ കണ്ടിട്ടില്ല,’ സാനിയ എഴുതി.

Content highlight: Sania Mirza Shared Another Instagram Post

Latest Stories

We use cookies to give you the best possible experience. Learn more