Advertisement
Cricket
സാനിയയെ അയാള്‍ ശല്യം ചെയ്തിരുന്നു; ബംഗ്ലാദേശ് താരത്തിനെതിരെ വെളിപ്പെടുത്തലുമായി മാലിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Sep 02, 07:51 am
Sunday, 2nd September 2018, 1:21 pm

ലാഹോര്‍: ബംഗ്ലാദേശ് ക്രിക്ക്റ്റ് താരം സബ്ബിര്‍ റഹ്മാനെതിരെ ആരോപണവുമായി ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ മുന്‍ ക്രിക്കിറ്റ് താരവുമായ ഷൊയ്ബ് മാലിക്. സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം ചെയ്തുവെന്നാണ് മാലിക്കിന്റെ ആരോപണം.

നാല് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കുവാന്‍ എത്തിയപ്പോളാണ് തങ്ങള്‍ക്ക് ഈ ദുരനുഭവുണ്ടായതെന്ന് മാലിക് വെളിപ്പെടുത്തുന്നു. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തില്‍ താരത്തിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് മാലിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേയും പലതവണ അച്ചടക്ക നടപടി നേരിട്ട താരമാണ് സബ്ബിര്‍ റഹ്മാന്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകനെതിരെ മോശം ഭാഷയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 6 മാസത്തേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ താരം ദേശീയ ടീമിനായി 43 ഏകദിനങ്ങളും 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനായി ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരം കളിക്കളത്തിലെയും പുറത്തെയും മോശം പെരുമാറ്റം കാരണം ബംഗ്ലാദേശിനു എന്നും തലവേദന സൃഷ്ടിച്ചിരുന്നു. മാലിക്കിന്റെ പുതിയ വെളിപ്പെടുത്തലും ബംഗ്ലാദേശിന് ക്ഷീണമുണ്ടാക്കും.


Read Also : ആ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതല്ല; സത്യാവസ്ഥ ഇതാണ്