തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ, ലൈഫ് ഗാര്‍ഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോണ്‍സന്‍ ഗബ്രിയേലിനെയാണ് കാണാതായത്.
പെണ്‍കുട്ടിയെ രക്ഷിക്കാനായി ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോണ്‍സണെ കാണാതാവുകയായിരുന്നു.
കരയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയില്‍പ്പെട്ടാണ് ജോണ്‍സണെ കാണാതായത്. ജോണ്‍സണിനെ രക്ഷിക്കാനായി ഉടന്‍ മാര്‍ഗം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സ്ഥലത്ത് ജോണ്‍സന്റെ ബന്ധുക്കളടക്കം എത്തി പ്രതിഷേധിക്കുകയാണ്.
കനത്തമഴയെ തുടര്‍ന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തേ രംഗത്തെത്തിയിരുന്നതാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ ജൂണ്‍ 20 മുതല്‍ ഒരാഴ്ച സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗികമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മ്മിച്ചിരുന്നു.
ചിത്രം കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്
WATCH THIS VIDEO: