കനത്തമഴയെ തുടര്‍ന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തേ രംഗത്തെത്തിയിരുന്നതാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ ജൂണ്‍ 20 മുതല്‍ ഒരാഴ്ച സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗികമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മ്മിച്ചിരുന്നു.