തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.
തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.
1998ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’ സംഗീതയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു. ശ്രീനിവാസനായിരുന്നു ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമളയായുള്ള അഭിനയത്തിന് സംഗീതക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
ഇപ്പോള്‍ ചിന്താവിഷ്ടയായ ശ്യാമള തനിക്ക് നല്‍കിയ ഹൈപ്പിനെ കുറിച്ച് പറയുകയാണ് സംഗീത. താന്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ഏറെ കണക്ടായ സിനിമയാണ് ശ്യാമളയെന്നും നടി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത.
‘മമ്മൂക്കയുടെയും സുരേഷേട്ടന്റെയും കൂടെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ തന്ന ഒരു ഹൈപ്പുണ്ട്. എന്നെ പലരും ഇപ്പോഴും ശ്യാമള എന്നാണ് വിളിക്കാറുള്ളത്. ഞാന്‍ അപ്പോള്‍ തിരിഞ്ഞു നോക്കാറുണ്ട്. അത്രയേറെ എനിക്ക് ആ കഥാപാത്രവും സിനിമയും കണക്ടായതാണ്,’ സംഗീത പറയുന്നു.
തനിക്ക് കിട്ടിയിട്ടുള്ള കഥാപാത്രങ്ങളൊന്നും താന്‍ ക്രിയേറ്റ് ചെയ്തതല്ലെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. നല്ല ക്രിയേറ്റേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത് കൊണ്ടാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് കിട്ടിയിട്ടുള്ള കഥാപാത്രങ്ങളൊന്നും ഞാന്‍ ക്രിയേറ്റ് ചെയ്തതല്ല. നല്ല ക്രിയേറ്റേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിക്കുകയായിരുന്നു. അതുകൊണ്ടാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. ആ കഥാപാത്രങ്ങള്‍ വളരെ നല്ല ഒരു ഇമ്പാക്ടാണ് നല്‍കിയത്.
എന്നെ കാണുന്നവരൊക്കെ അവരുടെ വീട്ടിലെ ആളിനെ പോലെയാണ് കാണുന്നതും പെരുമാറുന്നതും. ഇത്രനാള്‍ അത്തരത്തിലുള്ള ഒരു സ്‌നേഹമാണ് ആളുകള്‍ നല്‍കിയിട്ടുള്ളത്. അവരെ ഫാന്‍സ് എന്ന് ഞാന്‍ പറയില്ല. എന്നെ ഇഷ്ടപ്പെടുന്ന ആളുകളാണ്,’ സംഗീത പറഞ്ഞു.
Content Highlight: Sangitha Madhavan Talks About Chinthavishtayaya Shyamala