| Tuesday, 12th November 2024, 9:00 am

ആ സിനിമയില്‍ ചെയ്ത പോലെയുള്ള കഥാപത്രം ഇനി എനിക്ക് കിട്ടുമോ എന്നറിയില്ല: സംഗീത മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വരികയാണ് താരം. ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലെ ശ്രീബാല എന്ന ടൈറ്റില്‍ വേഷത്തിലാണ് സംഗീത എത്തുന്നത്. ആനന്ദ് ശ്രീബാല എന്ന സിനിമയില്‍ തന്നെ ആകര്‍ഷിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംഗീത.

ചിത്രത്തില്‍ തന്നെ അട്രാക്ട് ചെയ്ത വലിയൊരു ഘടകം സിനിമയുടെ എഴുത്തുകാരന്‍ അഭിലാഷ് ആണെന്നും മാളികപ്പുറം മുതല്‍ ഒരുപാട് ബഹുമാനവും പ്രതീക്ഷയും അഭിലാഷിനോടുണ്ടെന്നും സംഗീത പറയുന്നു. സിനിമയിലെ കഥാപാത്രം തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും ഇനി അത്തരത്തിലൊരു കഥാപാത്രം ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത മാധവന്‍.

‘ആനന്ദ് ശ്രീബാലയില്‍ എന്നെ അട്രാക്ട് ചെയ്ത ഒരുപാട് എലെമെന്റ്സുണ്ട്. സിനിമയെ കുറിച്ച് ആദ്യം എന്നോട് സംസാരിച്ചത് അഭിലാഷാണ്. അദ്ദേഹം തന്നെ ആ ചിത്രത്തിലേക്ക് എന്നെ അട്രാക്റ്റ് ചെയ്ത വലിയൊരു ഘടകമാണ്. അഭിലാഷിന്റെ മാളികപ്പുറം എനിക്കറിയാം. ആ സിനിമ എന്റെ ഫേവറിറ്റ് മൂവി ആയിരുന്നു. അപ്പോള്‍ അതിന്റെ എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തില്‍ ഒരുപാട് പ്രതീക്ഷകളും ബഹുമാനവും ഉണ്ടായിരുന്നു. അതുതന്നെയാണ് എന്നെ ആദ്യം അട്രാക്ട് ചെയ്തത്.

പിന്നെ ചിത്രത്തിന്റെ പേരുതന്നെ വലിയ ആകര്‍ഷണമായി തോന്നി. സിനിമയില്‍ വര്‍ക്ക് ചെയ്ത അനുഭവങ്ങളൊക്കെ വളരെ നല്ലതായിരുന്നു. എടുത്ത് പറയേണ്ടത് ഈ കഥാപാത്രത്തിനെ കുറിച്ച് തന്നെയാണ്. ഈ കഥാപാത്രം എനിക്ക് വളരെ സ്‌പെഷ്യലാണ്. ഇനി ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ കഴിയുമോ എന്നോ എനിക്ക് കിട്ടുമോ എന്നോ അറിയില്ല,’ സംഗീത പറയുന്നു.

Content Highlight: Sangita Madhavan Talks About Elements That Attracted Her In Anand Sreebala Movie

We use cookies to give you the best possible experience. Learn more