തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍
പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
താന്‍ ചെയ്തതില്‍ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമളയെന്ന് പറയുകയാണ് സംഗീത മാധവന്‍. ചിത്രത്തില്‍ ഒരുപാട് സീനുകള്‍ കണ്ട് തനിക്ക് ചിരിവരുമെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ശ്രീനിവാസന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രം പോകുമ്പോള്‍ കുട്ടികള്‍ റൈംസ് പോലെ സംസാരിക്കുന്നതാണെന്ന് നടി കൂട്ടിച്ചേര്‍ത്തു.
അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ എന്ന് കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണെന്നും അത് എപ്പോള്‍ കേട്ടാലും ചിരി വരുമെന്നും സംഗീത പറയുന്നു. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ് ശ്രീനിവാസന്‍ സാറിന്റെ കൂടെ ചെയ്ത ചിന്താവിഷ്ടയായ ശ്യാമള. ആ സിനിമയില്‍ ഒരുപാട് ഇഷ്ടപെട്ട സീനുകള്‍ ഉണ്ടെങ്കിലും ഞാന്‍ ഇപ്പോഴും കണ്ട് ചിരിക്കുന്നത് അച്ഛന്‍ പോകുമ്പോള്‍ കുട്ടികള്‍ റൈംസ് പോലെയാണ് പറയുന്നത്.
അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേയെന്ന ഡയലോഗ്. അത് എപ്പോള്‍ ആലോചിച്ചാലും ചിരി വരും. ആ സിനിമയില്‍ അങ്ങനെയുള്ളത് കുറെ ഉണ്ടെങ്കിലും ഇപ്പോഴും എനിക്ക് ഭയങ്കര ചിരി വരുന്നത് ആ സീന്‍ കാണുമ്പോഴാണ്,’ സംഗീത മാധവന്‍ പറയുന്നു.