തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കന്നുകാലികളോട് കേരളത്തില്‍ ചിലര്‍ നടത്തുന്ന ക്രൂരത എന്ന് പ്രചരിപ്പിക്കാനായി കൃത്രിമമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള സംഘപരിവാറുകാരുടെ ഫോട്ടോഷോപ്പ് പരിപാടി അവസാനിക്കുന്നില്ല.
ഇത്തവണ കേരളത്തിലേതെന്നു പ്രചരിപ്പിച്ചത് ജോര്‍ദാനിലെ ചിത്രമാണ്. കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്ന പശുവിന്റെ തലയ്ക്ക് മുകളിലും താഴെയും കമ്മ്യൂണിസ്റ്റ് പതാകകള്‍ ചേര്‍ത്തുവെച്ചായിരുന്നു പുതിയ പ്രചരണം.
കശാപ്പ് നിരോധനത്തിന് പിന്നാലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടക്കുന്ന ബീഫ് ഫെസ്റ്റ് നടക്കുന്ന സാഹചര്യത്തിലാണ് അറുത്ത പശുവിന്റെ തലക്ക് മുകളില്‍ സി.പി.ഐ.എം പതാക ചേര്‍ത്തുവെച്ചുള്ള സംഘികളുടെ ഫോട്ടോഷോപ്പ്.
സംഘപരിവാര്‍ ഗ്രൂപ്പുകള്‍ മുഖേന ഫെയ്സ്ബുക്കും വാട്സാപ്പുമടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കപ്പെട്ടു. “”എന്തൊരു ക്രൂരതയാണ്..ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരില്‍ വെറും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി… നിങ്ങള്‍ ഈ ചെയ്യുന്നത് ഒരു ദൈവങ്ങളും പൊറുക്കില്ല… ആ മിണ്ടാപ്രാണിയുടെ ശാപം നിങ്ങളെ വിട്ടുപോകില്ല”” ഇതായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടുള്ള വാചകങ്ങള്‍.
Dont miss ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരനെ സഹോദരി കുത്തിക്കൊന്നു
എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സംഘികളെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹൊവാക്സ് സ്ലേയര്‍ എന്ന വെബ്സൈറ്റാണ് ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് കണ്ടെത്തിയത്.
പ്രശസ്ത ഫോട്ടോജേണലിസം ഏജന്‍സിയായ ഗെറ്റി ഇമേജസിന്റേതാണ് യഥാര്‍ത്ഥ ചിത്രം. കാഴ്സ്റ്റണ്‍ ടെന്‍ ബ്രിങ്ക് എന്ന ഫോട്ടോഗ്രാഫര്‍ ജോര്‍ദാനിലെ മഡാബയില്‍ ഒരു വില്‍പനകേന്ദ്രത്തിന്റെ മുന്നില്‍ നിന്ന് പകര്‍ത്തിയതായിരുന്നു പ്രസ്തുത ചിത്രം.