| Monday, 27th August 2018, 12:49 pm

അര്‍ണബിനെ വിമര്‍ശിച്ച അജു വര്‍ഗീസിനെ രാജ്യദ്രോഹിയാക്കി സംഘപരിവാര്‍ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പേജില്‍ സംഘപരിവാര്‍ ആക്രമണം.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് വേണ്ടാന്ന് ഒക്കെ പറഞ്ഞാലും സംഘമിത്രങ്ങള്‍ക്ക് താന്‍ കമ്മി തന്നെ ആണെന്നും രാജ്യദ്രോഹി ആണെന്നുമായിരുന്നു ഫേസ്ബുക്ക് കമന്റില്‍ ചിലര്‍ കുറിച്ചത്.

“ഞങ്ങളും മലയാളിയാടാ കോപ്പേ..ദുരന്തം വന്നപ്പോള്‍ ഒപ്പവും നിന്നു. ചെറ്റത്തരം കാണിച്ചാല്‍ തിരിച്ചും കാണിക്കും..പറഞ്ഞാല്‍ തിരിച്ചും പറയും.. ഏത് ദേശീയ മാധ്യമമാടോ കൂടെ നില്‍ക്കാഞ്ഞേ.. ഇവിടെത്തെ മാധ്യമങ്ങളെ കുറിച്ച് നീ കൂടുതല്‍ ഒലത്തണ്ട. പുരകത്തുമ്പോള്‍ വാഴ വെട്ടിയവരാണ് ഈ കീടങ്ങള്‍.. പിന്നെ നിന്റെ മുഴുവന്‍ മലയാളികളുടേയും കൂട്ടത്തില്‍ ഞങ്ങളെ ഉല്‍പ്പെടുത്തേണ്ട. കമ്മികളോടും , സുഡുക്കളോടും പറഞ്ഞേച്ച മതി.കേട്ടോടാ.. പുന്നാര പൂ….” -എന്നായിരുന്നു ഒരു കമന്റ്.

“”താനൊരു ഭൂലോക ദുരന്തമാണല്ലോ അജുവേ. താന്‍ അര്‍ണാബിന്റെ ആ ചര്‍ച്ച കണ്ടൊ? അതില്‍ പറയുന്നത് വല്ലതും മനസ്സിലാക്കാനുള്ള വിവരമുണ്ടൊ? താനാരാണ് സത്യം പറയുന്നവരെ തീര്‍ക്കാന്‍.. തനിക്കൊ ഇവിടെ കിടന്ന് കുരച്ച നുണപ്രചാരകര്‍ക്കൊ അര്‍ണാബിനെ ഒരു ചുക്കും ചെയ്യാനാകില്ല.. അദ്ദേഹം തന്നെ പോലെ വെറും അശുവല്ല.. എല്ലാ മലയാളികളുടേയും ഉത്തരവാദിത്വം നിങ്ങളെ ആരും ഏല്‍പ്പിച്ചിട്ടില്ല.. അര്‍ണാബ് പറഞ്ഞ ഗ്രൂപ്പില്‍ പെട്ട വിഘടനവാദികളല്ല ഞങ്ങളാരും..””

“”നീ പൊട്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ പൊന്നു മൈനാകമേ..ആ പോസ്റ്റില്‍ നിന്നാല്‍ പോരായിരുന്നോ അത് അവിടെ തീര്‍ന്നേനെ ഇതിപ്പോള്‍ രണ്ട് പോസ്റ്റില്‍ തന്തയ്ക്ക് വിളി കേള്‍ക്കുമല്ലോ ഇയ്യ്..””

“ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിക്കുമ്പോള്‍ കേരളത്തെ പ്രത്യേക രാജ്യമാക്കണമെന്നു ആവശ്യപ്പെട്ടു വിഘടനവാദികള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ ദേശീയ മാധ്യമങ്ങളും രാഷ്ട്രീയത്തിനപ്പുറം രാജ്യത്തെ സ്‌നേഹിക്കുന്ന മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കും. അവിടെയാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് വരിക. അല്ലാതെ കേരളത്തിലെ ഊച്ചാളി മാധ്യമക്കാരെപോലെ രാഷ്ട്രീയ അജണ്ട വെച്ച് പത്രപ്രവര്‍ത്തനം അവര്‍ നടത്തില്ല.. പിന്നെ കാളപെറ്റു എന്ന് കേട്ടയുടന്‍ കയറെടുക്കാന്‍ ഓടിയവര്‍ എല്ലാം ഇന്ന് മൗനത്തിലാണ്. അര്‍ണാബ് പറഞ്ഞത് എന്താണ് എന്ന് അവര്‍ക്കൊക്കെ മനസിലായി. വീണിടത്ത് കിടന്നു ഉരുളാതെ ഉണ്ടാക്കിയ കളങ്കം തിരുത്താന്‍ ശ്രമിക്കൂ മിസ്റ്റര്‍”

“”ഏതോ വിവരമില്ലാത്ത ഒരു മണ്ടന്‍ മലയാളികളെ അപമാനിച്ചൂന്നു പറഞ്ഞു വിളിച്ചുകൂവി, 700 കോടിയുടെ നാണക്കേട് മാറ്റാന്‍ എന്തെങ്കിലും ഒന്നു നോക്കിയിരുന്നപ്പോഴാ ഇത് കിട്ടിയത്.. പിന്നെ ഒന്നും നോക്കിയില്ല എടുത്തങ്ങ് ഷെയറി, ഷെയറിയതില്‍ 90% പേരും ആ ഡിബേറ്റ് കണ്ടിട്ടില്ല, കണ്ട 10% പ്രബുദ്ധര്‍ക്ക് എന്താ പറഞ്ഞതെന്ന് മനസ്സിലായിട്ടുമില്ല.””

“”അര്‍ണാബ് എന്ന് വിളിച്ചിരുന്നെങ്കില്‍ okke, ഗോസ്വാമി വിളി അത് ഹിന്ദുക്കളെ അധിക്ഷേപിക്കാന്‍ കൂടി അല്ലെ വിളിച്ചത്, നിന്നില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ഗീയവാദിക്കു പശുവും സ്വാമിമാരും വെറുപ്പാണെന്നു അറിയാം.

അല്ലേല്‍ ഗോസ്വാമി മാറ്റി അര്‍ണാബ് എന്നാക്ക്..എന്നാല്‍ പറയാം ആ വ്യക്തിയോടുള്ള വിയോജിപ്പ് ആണെന്ന്..മലയാളി എന്ന വികാരം ഒന്നും വെറുതെ ഇളക്കിവിട്ടു രക്ഷപെടാന്‍ നോക്കിയിട്ട് കാര്യം ഇല്ല…””

“”അജു ഗീവര്‍ഗീസ് പുണ്യളാ നീയും തീര്‍ന്നേടാ…

മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ഹിന്ദു എന്ന സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന എന്നേ പോലുള്ള അഹൈന്ദവരും നിന്റെ സിനിമ കാണില്ല എന്ന് തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ നിനക്കൊള്ളൂ…””

“”കേരളം എന്താ നിങ്ങളുടെ മാത്രം കുടുംബ സ്വത്താണോ കേരളത്തെ പറ്റി മിണ്ടരുത് എന്നൊക്കെ പറയാന്‍.. ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് കൊണ്ടാണ് ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും സഹായം എത്തിയത് ? India vs Kerala എന്നൊരു ടാഗ് ലൈന്‍ ഇവിടെ സൈലന്റ് ആയി റണ്‍ ചെയ്യുന്നുണ്ട്.. അറിയാതെ അതിന്റെ ഭാഗം ആകാതെ ഇരിക്ക്.””

“”ഉരുളാതെ അജുക്കുട്ടാ..

ഒറ്റവാക്കില്‍ മറുപടി പറയാം..

താനാരുവ്വാ.. ഒരു തേങ്ങാക്കൊലയുമല്ല….ഞങ്ങള്‍ക്ക്””

“”മലയാളി എന്ന കപട കുപ്പായം ഊരി വയ്ച്ചിട്ട് അന്തംകമ്മി കുപ്പായം അന്തസ്സായിട്ട് എടുത്ത് അണിയൂ സഹോ.. എന്തിനാണിങ്ങനെ ഉരുണ്ട് കളി.. നിവര്‍ന്ന് നിന്ന് പറയൂ.. “I am an ANTHAM KAMMI”.. കമോണ്‍ഡ്രാ അജൂ.. കമോണ്‍..””

മോനേ ഗോസ്വാമീ നീ തീര്‍ന്നെടാ എന്നുപറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് പിന്നാലെ അജു വര്‍ഗീസ് വീണ്ടും അര്‍ണബിനെതിരെ രംഗത്തെത്തിയിരുന്നു.

“”ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങള്‍ മലയാളികള്‍ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കേട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോള്‍ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും, അവിടെ വാഴ വെട്ടാന്‍ വരരുത്. ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബെര്ഷിപ്പും വേണ്ട, മലയാളി ആയാല്‍ മതി”” എന്നായിരുന്നു അജുവിന്റെ പോസ്റ്റ്.

We use cookies to give you the best possible experience. Learn more