തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിന്റെ മറവില്‍ മോഷണവും. ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണാണ് മോഷ്ടിച്ചത്.
സംഭവത്തില്‍ പത്തു ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ എസ്.ഐയുടെ ഫോണാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിയെടുത്തത്.
ഹര്‍ത്താലിനിടെ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ എസ്.ഐ പകര്‍ത്തിയത് ഔദ്യോഗിക സിം ഉള്‍പ്പെട്ട ഈ ഫോണിലായിരുന്നു.
അതേസമയം ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍സമിതി നടത്തിയ ഹര്‍ത്താലിന്റെ സമയം കഴിഞ്ഞിട്ടും അക്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്.
വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പൊലീസുകാര്‍ക്കുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പൊലീസ് വാഹനങ്ങളും കെ.എസ്.ഐര്‍.സിയും സ്വകാര്യവാഹനങ്ങളും തകര്‍ക്കപ്പെട്ടു.
Read Also : ഇന്ന് കാണിച്ച ഈ തന്റേടം ഒരു മാസം കാണിച്ചാല്‍ കേരളം രക്ഷപ്പെടും
ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇത് കഴിഞ്ഞും അക്രമം തുടരുകയാണ്. ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ സമാനതകളില്ലാത്ത അക്രമമാണ് കേരളം കണ്ടത്.