പമ്പ: സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തില്‍ സംഘപരിവാറും ചില സംഘടനയും സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തമിഴ് യുവതികളുടെ വീഡിയോ ഗാനം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ശബരിമലയില്‍ ഞങ്ങളെ പ്രവേശിപ്പിക്കാത്തത് ന്യായമാണോ എന്ന് ചോദിച്ച് കൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ പാട്ട് പാടി ഡാന്‍സ് ചെയ്താണ് യുവതികള്‍ പൊളിച്ചടക്കുന്നത്.
അയ്യപ്പന് ബ്രഹ്മചാരിയായതിനാല്‍ പെണ്‍കുട്ടികള്‍ വന്നാല്‍ യാതൊരു കുഴപ്പവുമില്ല. യഥാര്‍ത സ്വമിമാര്‍ക്കും സ്ത്രീകള്‍ വരുന്നത് പ്രശ്‌നമല്ല. പ്രശ്‌നം മുഴുവന്‍ ഉണ്ടാക്കുന്നത് സംഘികള്‍ മാത്രമാണെന്ന് വീഡിയോയില്‍ പറയുന്നു. സംഘികളെ ഉന്നം വെച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്
അമ്പലത്തില്‍ സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവിനെയും വിമര്‍ശിക്കുന്നുണ്ട്. ഇത്തരം സാമ്പ്രദായിക ആചാരങ്ങള്‍ മാറണമെന്നും സ്ത്രീകളെ പരിഗണിക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നു.
“കടവുളെ നാട്ടില്, പെണ്‍കളെ തടുക്കറെ…ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ലേഡീസ് നോ എന്‍ട്രി, എന്ത ന്യായം പറയും ചേട്ടാ ചേട്ടാ… is this fair , Tell me
ചേട്ടാ ചേട്ടാ… ?വീര്‍വണക്കം…. വീര്‍വണക്കം…. ”
അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. അയ്യപ്പന് ഞങ്ങളെ ഭയമില്ല. അയ്യപ്പന്റേയും പുരുഷഭക്തരുടെയും ബ്രഹ്മചര്യത്തിലും ഞങ്ങള്‍ക്കും ഭയമില്ല. ആര്‍.എസ്.എസ് സംഘികള്‍ക്ക് അക്കാര്യത്തില്‍ ഭയമുണ്ടെങ്കില്‍ അവര്‍ വീട്ടില്‍ ഇരുന്നോട്ടെ. നാലുമണിക്ക് ഭര്‍ത്താവിനെ എഴുന്നേല്‍പ്പിച്ച് ഞാനും അദ്ദേഹമെടുക്കുന്ന വ്രതമെല്ലാം എടുത്തു. പുരുഷ ഭക്തന്മാര്‍ കൂട്ടത്തോടെ വീട്ടില്‍ വന്നു രാത്രി മുഴുവന്‍ ഭജനം പാടി. നിങ്ങളുടെയെല്ലാം ആരോഗ്യത്തിനു ഞാന്‍ ഭക്ഷണം പാചകം ചെയ്തു തന്നു. അന്നൊന്നും അശുദ്ധിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അമ്പലത്തില്‍ വന്നപ്പോള്‍ പറയുന്നു സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്ന്”- ഇവര്‍ ചോദിക്കുന്നു.
മേല്‍വസ്ത്രം ധരിച്ചതിന് മുല അറുത്ത നാടാണിത്. മാറ് മറച്ചതിന് മുലക്കരം ഏര്‍പ്പെടുത്തിയ നാടാണിത്. നായര്‍ പെണ്ണുങ്ങളെ നശിപ്പിക്കാന്‍ നമ്പൂതിരി ആണുങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുത്ത നാടാണിത്. അത് ദൈവത്തിന്റെ സ്വന്തം നാടാണ്. ഈ ശാപമൊക്ക ആചാരം എന്ന പേരില്‍ തുടരുകയാണ്”- എന്നു പാടിയാണ് വിഡീയോ അവസാനിക്കുന്നത്. പീപ്പിള്‍ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ അവതരിപ്പിച്ച ഗാനം വിളവ് ടിവിയാണ് സംപ്രേഷണം ചെയ്തത്.
നാല് യുവതികളാണ് നൃത്തം വെക്കുന്നത്. ഒപ്പം ശബരിമലയും സന്നിധാനവും പമ്പയുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.