| Friday, 29th September 2017, 6:52 pm

'എന്റെ പേരാണ് ചിലര്‍ക്ക് പ്രശ്‌നം'; ഘര്‍വാപ്പസി പുറത്തുകൊണ്ടുവന്നതിനാലാണ് സംഘപരിവാര്‍ ആക്രമിക്കുന്നതെന്ന് ശബ്‌ന സിയാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഘര്‍വാപ്പസി പുറംലോകത്തെ അറിയിച്ചതിനാലാണ് തനിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണവുമായി വരുന്നതെന്ന് മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകയായ ശബ്‌ന സിയാദ്.തന്നെ വനിത ജിഹാദിയെന്നു വിളിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ടനാട്ടെ യോഗ സെന്ററില്‍ മതം മാറ്റുന്ന വാര്‍ത്ത പുറം ലോകത്തെത്തിച്ചതോടെയാണ് താന്‍ പോപ്പുലര്‍ ഫ്രണ്ടുകാരിയാണെന്നുള്ള കുപ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതെന്ന് ശബ്‌ന സിയാദ് അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഹാദിയയുടെ വീട്ടില്‍ പോയ പെണ്‍കുട്ടികള്‍ക്ക് വാര്‍ത്താസമ്മേളനത്തിന് അവസരമുണ്ടാക്കിക്കൊടുത്തത് താനാണെന്ന വാദം ശരിയല്ലെന്നും ശബ്‌ന പറഞ്ഞു.


Also Read: ‘ഇവിടുത്തെ രാജാവും മന്ത്രിയുമെല്ലാം ഞാനാ’; ഹാരി രാജകുമാരന്റെ പോപ്‌കോണ്‍ തന്റേതാക്കി രണ്ടുവയസ്സുകാരി; വീഡിയോ വൈറലാകുന്ന


” ഹാദിയയുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടികളില്‍ മൃദുല എന്ന കുട്ടിയെ ഫേസ്ബുക്കില്‍ കണ്ട് പരിചയമുണ്ടെനിക്ക്. മറ്റുള്ളവരെ അറിയില്ല. അവരെ ആ വീട്ടിലേക്ക് പറഞ്ഞയച്ചത് ഞാനാണെന്ന ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിയ്ക്ക് ചിരിയാണ് വരുന്നത്.”

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കണ്ടനാട്ടെ യോഗ സെന്ററിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്നും മുമ്പ് തേജസ് പത്രത്തില്‍ ജോലി ചെയ്തതിനാലാണ് ചിലര്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടുകാരിയാക്കി ചിത്രീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പേര് മറ്റൊന്നായിരുന്നെങ്കില്‍ വിവാദമുണ്ടാകില്ലായിരുന്നെന്നും ശബ്‌ന അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരായ സിന്ധു സൂര്യകുമാറിനും ഷാനി പ്രഭാകറിനുമെതിരെ സംഘപരിവാര്‍ പ്രചരണം നടത്തിയപ്പോള്‍ മാധ്യമസമൂഹം നല്‍കിയ പിന്തുണ തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more