| Tuesday, 4th May 2021, 1:26 pm

സഫൂറയുടെ 'വിഷപ്പാല്‍' കൊടുക്കരുത്; കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ കുഞ്ഞിന് പാല് കൊടുക്കാന്‍ തയ്യാറായ സഫൂറ സര്‍ഗാറിനെതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഫൂറ സര്‍ഗാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിച്ച് സംഘപരിവാര്‍ അനൂകൂല പ്രൊഫൈലുകള്‍.

ദല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ ഒരു ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ ആവശ്യപ്പെട്ട ട്വീറ്റിന് താഴെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ തയ്യാറാണെന്ന് സഫൂറ അറിയിച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ കമ്മന്റ്.

മുലപ്പാല്‍ കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും ഇപ്പോഴും ആവശ്യമുണ്ടെങ്കില്‍ തന്നെ അറിയിക്കൂ എന്നുമായിരുന്നു സഫൂറയുടെ കമ്മന്റ്. എന്നാല്‍ കുഞ്ഞിന് പാല് കൊടുത്തില്ലെങ്കിലും സഫൂറയുടെ ‘ വിഷപ്പാല്‍’ കൊടുക്കരുതെന്നായിരുന്നു അര്‍ജ്ജുന അര്‍ജുന്‍ എം. എന്ന ആളുടെ കമ്മന്റ്.

ലോക്ക്ഡൗണിനിടെയായിരുന്നു യു.എ.പി.എ ചുമത്തി സഫൂറയെ തിഹാര്‍ ജയിലില്‍ അടച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് സഫൂറയ്‌ക്കെതിരെ കേസ് ചുമത്തിയത്. ജയിലാകുന്ന സമയത്ത് സഫൂറ ഗര്‍ഭിണിയായിരുന്നു.

ജാമിയ മില്ലിയ സര്‍വകലാശാലയില ഗവേഷക വിദ്യാര്‍ഥിയായിരുന്നു സഫൂറ സര്‍ഗാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sangh Parivar Hate Comment against safoora zargar twitter

We use cookies to give you the best possible experience. Learn more