കോഴിക്കോട്: കത്വയില്‍ മുസ്‌ലിം ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘ്പരിവാര്‍ ന്യായീകരണം തുടരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റേതെന്ന വ്യാജേന മറ്റാരുടെയോ കൃത്രിമ വീഡിയോ പ്രചരിപ്പിച്ചാണ് സംഘ്പരിവാറിന്റെ പുതിയ ന്യായീകരണം. ഹിന്ദുക്കളും ആര്‍.എസ്.എസും പ്രശ്‌നത്തിന് കാരണക്കാരല്ലെന്നും അവര്‍ തങ്ങളെ സഹായിക്കുകയായിരുന്നു എന്നും പറയുന്ന വീഡിയോ ആണ് പ്രചരിപ്പിച്ചത്.
സംഘ്പരിവാര്‍ പ്രചാരണ പേജായ് സുദര്‍ശനത്തിലൂടെയാണ് വീഡിയോ ഷെയര്‍ചെയ്യപ്പെട്ടത്. പിന്നീടിത് മറ്റ് ഹിന്ദുത്വ പേജുകളും ഗ്രൂപ്പുകളും ഏറ്റെടുക്കുകയായിരുന്നു.
എട്ടുവയസുകാരിയുടെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുക എന്ന കുറിപ്പോടെയാണ് സുദര്‍ശനം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
“എട്ടുവയസുകാരിയുടെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുക
കേരളത്തിലെ സിപിഎം ,കൊണ്‌ഗ്രെസ് ,മുസ്ലിം ലീഗ് ,പോപ്പുലര്‍ ഫ്രണ്ട് ഒക്കെ പ്രചരിപ്പിച്ചത് എല്ലാം പച്ച കള്ളം ..മതം ഇവിടെ ഒരു പ്രശ്‌നമേ അല്ലായിരുന്നു എന്ന് അസിഫായുടെ പിതാവ് ./..ഹിന്ദുക്കള്‍ ആണ് ഞങ്ങളെ സഹായിച്ചത് …ബിജെപി -ആര്‍ എസ് എസ് ഒന്നും ഈ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല ..അവരെ ചുമ്മാ രാഷ്ട്രിയത്തിനു വേണ്ടി ഇതില്‍ വലിച്ചു ഇട്ടതാണ്” എന്നാണ് പേജില്‍ വ്യാജമായി വന്ന വീഡിയോക്കൊപ്പമുള്ള പരിഭാഷ.
സംഘപരിവാര്‍ പോസ്റ്റ് ചെയ്ത വ്യാജ വിഡീയോ:
എന്നാല്‍, പെണ്‍കുട്ടിയുടെ അച്ഛന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ പ്രാദേശിക ചാനലിന്റെതായിട്ട് യൂട്യൂബിലും ഫേസ്ബുക്കിലുമുണ്ട്.
പെണ്‍കുട്ടിയുടെ പിതാവിന്റെ യഥാര്‍ത്ഥ വീഡിയോ:
കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെയും സംഘപരിവാറിന് അനുകൂലമായും വ്യാപകമായ പ്രചരണമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത കൊട്ടക് മഹീന്ദ്ര ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടിരുന്നു.