Advertisement
Daily News
സംഘപരിവാര്‍ തന്നെ വേട്ടയാടുന്നത് മുസ്‌ലിമായതിനാല്‍: കമല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 01, 11:58 am
Sunday, 1st January 2017, 5:28 pm

kamal


നിര്‍മാല്യം ചിത്രീകരിച്ചതിലുള്ള പകയാണ് എം.ടിയോട് സംഘപരിവാറിനുള്ളതെന്നും കമല്‍ പറഞ്ഞു. തന്നെ വേട്ടയാടുന്നത് മുസ്‌ലിമായതിനാലാണെന്നും കമല്‍ പറഞ്ഞു.


കോഴിക്കോട്:  തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്കരിക്കാന്‍ കഴിയാത്ത പകയാണ് സംഘപരിവാറിനെന്ന് സംവിധായകന്‍ കമല്‍. എം.ടി വാസുദേവന്‍ നായരെ വേട്ടയാടിയത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഇത് സാംസ്‌ക്കാരിക ഫാസിസമാണെന്നും കമല്‍ പറഞ്ഞു.

നിര്‍മാല്യം ചിത്രീകരിച്ചതിലുള്ള പകയാണ് എം.ടിയോട് സംഘപരിവാറിനുള്ളതെന്നും കമല്‍ പറഞ്ഞു. തന്നെ വേട്ടയാടുന്നത് മുസ്‌ലിമായതിനാലാണെന്നും കമല്‍ പറഞ്ഞു.

ഇന്നാണെങ്കില്‍ എം.ടിക്ക് നിര്‍മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല. എം.ടി.യെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിക്കാന്‍ ഇങ്ങനെ ഒത്തുകൂടേണ്ടിവന്നത് തന്നെ ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞു.

എം.ടിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സാംസ്‌ക്കാരിക പ്രവര്‍ത്തര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കമല്‍

സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് തനിക്കെതിരെ സംഘപരിവാര്‍ പോസ്റ്റര്‍ പതിച്ചതും രാജ്യദ്രോഹി ഈ ദേശം വിട്ടുപോകണമെന്ന് പറഞ്ഞതും കമല്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഉത്തേരന്ത്യയില്‍ മാത്രം കണ്ടിരുന്ന അസഹിഷ്ണുത കേരളത്തിലും ശക്തമായി വേരൂന്നുന്നത് ആശങ്കയുണ്ടാക്കുന്ന അവസ്ഥയാണ്. ദേശീയതയും ദേശസ്‌നേഹവും ഒരു കൂട്ടര്‍ക്ക് മാത്രമായി ചുരുക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും കമല്‍ പറഞ്ഞു.


Read more: മോദി കലണ്ടറിന് പകരം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കലണ്ടറുമായി വേലുനായ്ക്കര്‍