അഴിമതിയുടെ ഓരോഘട്ടത്തിനുമായി പ്രത്യേകം മാനേജിങ് ടീം ഉണ്ടായിരുന്നുവെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. അതായത്. താല്പര്യമുള്ളയാളുകളെ കണ്ടെത്തുന്നതിനായി മാര്‍ക്കറ്റിങ് ടീം, അപേക്ഷാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളിലും മറ്റ് രേഖകളിലും കൃത്രിമത്വം കാണിക്കുന്നതിന് സിസ്റ്റംസ് ടീം എന്നിങ്ങനെയുള്ള സംഘങ്ങള്‍ ഓരോ ഘട്ടത്തിലുമുണ്ടായിരുന്നു. അതിന്റെ ഫലമായി അഭൂതപൂര്‍വ്വമായ ശക്തി പ്രാപിക്കുകയായിരുന്നു ഈ അഴിമതി.
ഒപ്പിനിയന്‍ : അജോയ് ആശിര്‍വാദ് മഹാപ്രശസ്ത
മൊഴിമാറ്റം : ഷിനോയ് എ.കെ.
50ഓളം ദുരൂഹ മരണങ്ങള്‍, ഏകദേശം 2500 ഓളം പ്രതികള്‍, 1,900 അറസ്റ്റുകള്‍, കഴിഞ്ഞ എട്ട് വര്‍ഷമായി ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന മധ്യപ്രദേശ് വ്യാവസായിക മണ്ഡല്‍ അഥവ വ്യാപം അഴിമതി കേസ് സ്വതന്ത്ര ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആസൂത്രിതമായ അഴിമതികളിലൊന്നായി മാറിയിരിക്കുന്നു. വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലേക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള അനധികൃത നിയമനങ്ങളെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് അന്വേഷണങ്ങളില്‍ പുറത്ത് വന്നത്.
പ്രൊഫഷണല്‍ പ്രവേശന പരീക്ഷാ സംവിധാനം പണമെറിയാന്‍ കഴിവുള്ള അപേക്ഷകര്‍ക്ക് സീറ്റുകള്‍ കച്ചവടം ചെയ്യുന്നതിനുള്ള സംവിധാനമായി മാറിയപ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഇതില്‍ കൈമറിഞ്ഞ് പോയത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒരു എം.ബി.ബിഎസ് സീറ്റിന് ഇടനിലക്കാര്‍ കൈപ്പറ്റിയിരുന്നത് 80 ലക്ഷം മുതല്‍ 1.5 കോടി രൂപവരെയാണെന്ന് കേസന്വേഷണ ചുമതലയുണ്ടായിരുന്ന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ഇതില്‍ കൂടുതലാണ് തുക.
ബി.ജെ.പിയിലെയും അതിന്റെ മാതൃ സംഘടനയായ ആര്‍.എസ്.എസിലെയും ഉന്നതര്‍, ഗവര്‍ണറുടെ ഓഫീസിലുള്ളവര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വന്‍കിട വ്യവസായികള്‍, ഡോക്ടര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ഒപ്പം നിരവധി ഇടനിലക്കാര്‍ തുടങ്ങി വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടവരുടെ ഒരു നിരതന്നെയാണ് പുറത്തുവന്നത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. പ്രതിപക്ഷപാര്‍ട്ടികള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തുന്നു. അതുകൊണ്ടുതന്നെ വ്യാപം അഴിമതിയെ കുറിച്ചും അത് സാധാരണക്കാരനെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
സേവനങ്ങളടെ കീഴ്‌വഴക്കമില്ലാത്തതും തീര്‍ത്തും അസന്തുലിതവുമായ കേന്ദ്രീകരണം വ്യാപത്തെ ശരിക്കും സ്വജനപക്ഷപാതത്തിന്റേയും അന്യായമായ ഇടപെടലുകളുടേയുമെല്ലാം കൂത്തരങ്ങാക്കി മാറ്റി. 2007 മുതല്‍ തന്നെ വ്യാപത്തില്‍ നിന്നുമുള്ള നിയമനങ്ങളില്‍ പക്ഷപാതിത്വവും കൃത്രിമത്വവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരുന്നു. നിയമനങ്ങള്‍ക്കായി ഒരിക്കല്‍ വന്‍ തുക എറിഞ്ഞവരും അവരുടെ ബന്ധുക്കളുമെല്ലാം പിന്നീട് അപേക്ഷാര്‍ത്ഥികളെ നിയമിക്കുന്നതിനും പ്രവേശനം നല്‍കുന്നതിനുമുള്ള ഇടനിലക്കാരായി മാറി.
അഴിമതിയുടെ തുടക്കം
1970ല്‍ സ്ഥാപിതമായ സ്വാശ്രയ സ്വയംഭരണ സ്ഥാപനമാണ് വ്യാപം, അഥവാ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്. 40 ഓളം സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നതിന്റേയും പ്രി മെഡിക്കല്‍, പ്രി എഞ്ചിനീയറിങ് പരീക്ഷകളടക്കം നിരവധി പരീക്ഷകള്‍ നടത്തുന്നതിന്റേയും ചുമതല ഈ ബോര്‍ഡിനാണ്.
തുടക്കത്തില്‍ മധ്യപ്രദേശിലെ പ്രി മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്ന ഉത്തരവാദിത്വം മാത്രമായിരുന്നു വ്യാപത്തിനുണ്ടായിരുന്നത്. 1982ല്‍ പ്രി എഞ്ചിനീയറിങ് ബോര്‍ഡ് വ്യാപവുമായി ലയിപ്പിച്ചു. 2007ലെ എം.പി.പി.ഇ.ബി ആക്റ്റ് പ്രകാരം മധ്യപ്രദേശിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേഷന പരീക്ഷകള്‍ നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരിലേക്കുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നിയമനം നടത്തുന്നതിനുമുള്ള മുഖ്യ ഏജന്‍സിയായി വ്യാപം പരിവര്‍ത്തനം ചെയ്യപ്പെട്ടു. അന്ന് ബി.ജെ.പിയായിരുന്നു അധികാരത്തില്‍.
സേവനങ്ങളടെ കീഴ്‌വഴക്കമില്ലാത്തതും തീര്‍ത്തും അസന്തുലിതവുമായ കേന്ദ്രീകരണം വ്യാപത്തെ ശരിക്കും സ്വജനപക്ഷപാതത്തിന്റേയും അന്യായമായ ഇടപെടലുകളുടേയുമെല്ലാം കൂത്തരങ്ങാക്കി മാറ്റി. 2007 മുതല്‍ തന്നെ വ്യാപത്തില്‍ നിന്നുമുള്ള നിയമനങ്ങളില്‍ പക്ഷപാതിത്വവും കൃത്രിമത്വവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരുന്നു. നിയമനങ്ങള്‍ക്കായി ഒരിക്കല്‍ വന്‍ തുക എറിഞ്ഞവരും അവരുടെ ബന്ധുക്കളുമെല്ലാം പിന്നീട് അപേക്ഷാര്‍ത്ഥികളെ നിയമിക്കുന്നതിനും പ്രവേശനം നല്‍കുന്നതിനുമുള്ള ഇടനിലക്കാരായി മാറി.
ക്രമേണ, വ്യാപത്തിലേയും മെഡിക്കല്‍ കോളേജിലേയും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, മെഡിക്കല്‍ കോച്ചിങ് സ്ഥാപനങ്ങള്‍, ഇടനിലക്കാര്‍ എന്നിവരുടെ സഹായത്തോടെ ഈ പ്രക്രിയ സ്ഥാപനവത്കരിക്കപ്പെടുകയായിരുന്നു. ” ഭിന്ദ്, ഗ്വാളിയോര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെല്ലാം ആളുകള്‍ നേരിട്ട് ചെന്ന് മെഡിക്കല്‍ സീറ്റുകള്‍ ചോദിക്കുന്ന അവസ്ഥയിലെത്തി. ആളുകളില്‍ നിന്നും മറച്ച് പിടിക്കാനാവുന്നതിലുമപ്പുറം വലുതായിക്കഴിഞ്ഞിരുന്നു ഈ അഴിമതി.
ഡോ. ജഗദീഷ് സാഗറിന്റെ (അഴിമതിയിലെ മുഖ്യപ്രതി) വീട്ടില്‍ വെച്ച് പരസ്യമായിത്തന്നെയായിരുന്നു കാശുമുടക്കി അഡ്മിഷന്‍ തേടുന്നവരുടെ പ്രവേശന പരീക്ഷാ സ്‌കോറുകള്‍ കൂട്ടിയിട്ടിരുന്നത്. അതുകൊണ്ട് തന്നെ വ്യാപം നടത്തിവന്ന പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ വലിയൊരു പ്രഹസനമായി മാറി. ഇത്രയൊക്കെയായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ” അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരിലൊരാളായ ആനന്ദ് റായ് പറഞ്ഞു.
ലാഭം ഇരട്ടിയാകുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരുമായി അടുപ്പമുള്ള കൂടുതല്‍ ഇടനിലക്കാര്‍ വ്യാപവുമായി ബന്ധപ്പെടുകയും അത് കൂടുതല്‍ സങ്കീര്‍ണമാക്കിതീര്‍ക്കുകയും ചെയ്തു. ശക്തരായ നിരവധി ആളുകള്‍ ഈ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിമാറി. പരീക്ഷാ വ്യവസായത്തില്‍ വിദഗ്ദരായ അന്തര്‍ സംസ്ഥാന സംഘങ്ങളുമായും വ്യാപത്തിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ബന്ധപ്പെട്ടു.
അഴിമതിയുടെ ഓരോഘട്ടത്തിനുമായി പ്രത്യേകം മാനേജിങ് ടീം ഉണ്ടായിരുന്നുവെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. അതായത്. താല്പര്യമുള്ളയാളുകളെ കണ്ടെത്തുന്നതിനായി മാര്‍ക്കറ്റിങ് ടീം, അപേക്ഷാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളിലും മറ്റ് രേഖകളിലും കൃത്രിമത്വം കാണിക്കുന്നതിന് സിസ്റ്റംസ് ടീം എന്നിങ്ങനെയുള്ള സംഘങ്ങള്‍ ഓരോ ഘട്ടത്തിലുമുണ്ടായിരുന്നു. അതിന്റെ ഫലമായി അഭൂതപൂര്‍വ്വമായ ശക്തി പ്രാപിക്കുകയായിരുന്നു ഈ അഴിമതി.
വ്യാപം അഴിമതിയുടെ സ്വാഭാവികമായ അനന്തരഫലമായിരുന്നു ഡെന്റല്‍ ആന്റ് മെഡിക്കല്‍ ടെസ്റ്റ് അഴിമതി(DMAT- ഡിമാറ്റ് ). സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി അസോസിയേഷന്‍ ഫോര്‍ ഡെന്റല്‍ ആന്റ് മെഡിക്കല്‍ കോളേജസ് ഓഫ് മധ്യപ്രദേശ് (എ.പി.ഡി.എം.സി) നടത്തിവന്ന പ്രത്യേക പ്രവേശന പരീക്ഷയാണ് ഡെന്റല്‍ ആന്റ് മെഡിക്കല്‍ ടെസ്റ്റ്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 42 ശതമാനം സീറ്റുകള്‍ വ്യാപം നടത്തുന്ന പ്രി മെഡിക്കല്‍ പ്രവേശന പരീക്ഷാര്‍ത്ഥികള്‍ക്ക് (പി.എം.ടി) വേണ്ടി റിസര്‍വ്വ് ചെയ്യപ്പെട്ടതാണ്. ബാക്കിയുള്ള 58 ശതമാനമാണ് ഡിമാറ്റ് അപേക്ഷാര്‍ത്ഥികള്‍ക്കുള്ളത്.
അടുത്തപേജില്‍ തുടരുന്നു
മൂന്നാമത്തെ വഴി, ഏറെ സങ്കീര്‍ണമായ ഈ വഴി വിളിക്കപ്പെടുന്നത് “എഞ്ചിന്‍ ബോഗി സിസ്റ്റം” (engine bogey system) എന്നാണ്. അതായത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ വിദ്ഗദനായ ഒരാളെ കൃത്രിമമായി അഡ്മിറ്റ് കാര്‍ഡുണ്ടാക്കി പണം നല്‍കിയ യാഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികള്‍ക്കിടയില്‍ പരീക്ഷയ്ക്കിരുത്തുന്നു. ഇയാള്‍ യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികളെ ഉത്തരങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ മൂന്ന് പേരും പരീക്ഷ പാസാവുകയും ചെയ്യും.
” ഈ പരീക്ഷ മുഴുവന്‍ ഒരു കാപട്യമാണ്. പരീക്ഷ നടത്തുന്നുണ്ട് പക്ഷെ വന്‍തുകമുടക്കി സീറ്റ് വാങ്ങാന്‍ കഴിയുന്നവരെ മാത്രമേ മെഡിക്കല്‍ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കുകയുള്ളൂ. ട്യൂഷന്‍ ഫീസായി വിദ്യാര്‍ത്ഥികള്‍ അടയ്‌ക്കേണ്ട തുകയ്ക്ക് പുറമേയുള്ളതാണ് ഇത്.” അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന പരസ് സക്‌ലേച്ച പറയുന്നു.
മെറിറ്റ് നോക്കാതെ പറഞ്ഞുറപ്പിക്കുന്ന വിലയ്ക്ക് സീറ്റുകള്‍ കച്ചവടം ചെയ്യാനുള്ള ഒരു ഡമ്മി പരീക്ഷമാത്രമായിരുന്നു ഡിമാറ്റ്
ഉന്നതതലങ്ങളിലുള്ള മന്ത്രിമാര്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഡിമാറ്റ് തട്ടിപ്പിന്റെ ഗുണഭോക്താക്കളാണ്. ജൂലൈ 10ന് മധ്യപ്രദേശ് ഹൈക്കോടതി ഡിമാറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ശ്രദ്ധിക്കുകയും ഒ.എം.ആര്‍ ഷീറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് തടയുന്നതിനായി പരീക്ഷാ ഹാളുകളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കണമെന്ന് എ.പി.ഡി.എം.സിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ജൂലൈ 12ന് നടത്താനിരുന്ന ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ എ.പി.ഡി.എം.സി പിന്‍വലിക്കുകയായിരുന്നു.
നിരവധിപേര്‍ പങ്കാളികളായ, സംസ്ഥാനത്തിന്റെ ഓരോ മൂലയിലും സംഭവിച്ച, നിയന്ത്രണാതീതമായ രീതിയില്‍ വളര്‍ച്ച പ്രാപിച്ച രണ്ട് വന്‍ അഴിമതികളായി മാറുകയായിരുന്നു ഇവ.
കോപ്പിയടി, ഒരു മുന്നാഭായ് സ്‌റ്റൈല്‍
പ്രി മെഡിക്കല്‍ പരീക്ഷകളിലൂടേയുള്ള അഡ്മിഷനുകള്‍ കൈകാര്യം ചെയ്തിരുന്നത് പ്രധാനമായും നാല് വഴികളിലൂടെയാണ്.
ഒന്ന്, പ്രവേശന പരീക്ഷാ ചോദ്യപ്പേപ്പര്‍ ഇടനിലക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ദരായ “പേപ്പര്‍ സോള്‍വര്‍”മാര്‍ക്ക് അവര്‍ ഈ ചോദ്യപേപ്പര്‍ എത്തിച്ചുകൊടുക്കുന്നു. ഇതിലെ ഉത്തരങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷം അതിന്റെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്യുകയും പരീക്ഷാര്‍ത്ഥികള്‍ക്ക് അത് കൈമാറുകയും ചെയ്യുന്നു. ഈ സംവിധാനം വിളിക്കപ്പെടുന്നത് മുന്നാഭായ് എം.ബി.ബിഎസ് എന്ന സിനിമായുമായി ബന്ധപ്പെടുത്തി “മുന്നാഭായ് സ്‌റ്റൈല്‍” എന്നാണ്.
രണ്ടാമത്തെ വഴി, പരീക്ഷാര്‍ത്ഥികള്‍ക്കായി പരീക്ഷയെഴുതാന്‍ ചില ആള്‍മാറാട്ടക്കാരെ വാടകയ്‌ക്കെടുക്കുന്നു. ഇത്തരത്തില്‍ പരീക്ഷയെഴുതുന്നവരുടെ അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷയെഴുതാനെത്തുന്നയാളുടെ ചിത്രമാണുണ്ടാവുക. സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സ് ഇത്തരത്തില്‍ മൂന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്നാമത്തെ വഴി, ഏറെ സങ്കീര്‍ണമായ ഈ വഴി വിളിക്കപ്പെടുന്നത് “എഞ്ചിന്‍ ബോഗി സിസ്റ്റം” (engine bogey system) എന്നാണ്. അതായത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ വിദ്ഗദനായ ഒരാളെ കൃത്രിമമായി അഡ്മിറ്റ് കാര്‍ഡുണ്ടാക്കി പണം നല്‍കിയ യാഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികള്‍ക്കിടയില്‍ പരീക്ഷയ്ക്കിരുത്തുന്നു. ഇയാള്‍ യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികളെ ഉത്തരങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ മൂന്ന് പേരും പരീക്ഷ പാസാവുകയും ചെയ്യും.
“അഴിമതി ഒരു സംസ്‌കാരമായി തീര്‍ന്നപ്പോള്‍ അവരില്‍ പകുതിപ്പേര്‍ക്കും പഠിക്കുന്നതിനോടുള്ള താല്പര്യം പോലും അസ്തമിച്ചിരുന്നു. ബാക്കിയുള്ളവര്‍ പഠിച്ചു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ഒരു സീറ്റ് എങ്ങനെ ഉറപ്പാക്കാം എന്ന മാര്‍ഗം അറിയാതെ നട്ടം തിരിഞ്ഞു. നല്ലൊരു ഭാവിക്കുവേണ്ടിയുള്ള പ്രാഥമിക മുതല്‍മുടക്കായി മാത്രമേ മിക്ക ബിരുദധാരികളും അഴിമതിയെ കണ്ടിരുന്നുള്ളു.” വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ ഫോറത്തിന്റെ ആക്ടിവിസ്റ്റ് ആയ വിജയകുമാര്‍ വിശദമാക്കുന്നു.
പിന്നീട് യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടുകയും വ്യാജന്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പി.എം.ടിയ്ക്കായി റിസര്‍വ് ചെയ്ത സീറ്റീല്‍ അഡ്മിഷന്‍ നേടുകയും ചെയ്യും. എന്നാല്‍ ഈ സീറ്റ് പിന്നീട് ഇയാള്‍ ഒഴിയുന്നതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയില്‍ വന്‍തുകയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു.
അങ്ങനെ പരീക്ഷാര്‍ത്ഥികളെ സഹായിക്കുക, തന്റെ സീറ്റ് കോളേജിന് വിട്ട് നല്‍കുക തുടങ്ങിയ രണ്ട് ജോലികള്‍ക്കും കൂടി ആള്‍മാറാട്ടക്കാരന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. ഏറെ ലാഭകരമായതും ഫലപ്രദമായതുമായ രീതിയായിരുന്നു ഇത്. ഈ രീതി അവലംബിച്ച 1,200 ഓളം കേസുകളാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നാലാമത്തെ വഴി പരീക്ഷയ്ക്ക് ശേഷം ഒ.എം.ആര്‍ ഷീറ്റുകള്‍ തിരുത്തുക എന്നതാണ്. ഈ രീതിപ്രകാരം പരീക്ഷയെഴുതുന്നയാള്‍ ഒ.എം.ആര്‍ ഷീറ്റിലെ പത്ത് ശതമാനം ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഉത്തരമെഴുതുക. പിന്നീട് ബാക്കിയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അതിന് ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ ഒ.എം.ആര്‍.ഷീറ്റില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഏറെ ചിലവേറിയതും പരീക്ഷാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് കുറഞ്ഞതുമായ രീതിയായിരുന്നു ഇത്. അമ്പതോളം കേസുകളാണ് എസ്.ടി.എഫ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ വന്‍ശക്തികളുടെ മക്കളാണ് ഈ രീതി തിരഞ്ഞെടുക്കുന്നവരില്‍ ഭൂരിഭാഗവും.
മെറിറ്റ് നേടിയെടുക്കാനുള്ള സത്യസന്ധമായും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറക്കത്തക്കവിധം പ്രവേശനപരീക്ഷയെ കുഴിച്ചുമൂടിയിരുന്നു. തങ്ങളുടെ മക്കള്‍ക്ക് ഒരു സീറ്റ് നേടാനായി രക്ഷകര്‍ത്താക്കള്‍ക്ക് സ്ഥലം വില്‍ക്കേണ്ടി വന്നതിന്റെയും വസ്തുവകകള്‍ പണയപ്പെടുത്തേണ്ടിവന്നതിന്റെയും വന്‍ തുകകള്‍ ലോണെടുക്കേണ്ടി വന്നതിന്റെയും കഥകള്‍ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
“അഴിമതി ഒരു സംസ്‌കാരമായി തീര്‍ന്നപ്പോള്‍ അവരില്‍ പകുതിപ്പേര്‍ക്കും പഠിക്കുന്നതിനോടുള്ള താല്പര്യം പോലും അസ്തമിച്ചിരുന്നു. ബാക്കിയുള്ളവര്‍ പഠിച്ചു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ഒരു സീറ്റ് എങ്ങനെ ഉറപ്പാക്കാം എന്ന മാര്‍ഗം അറിയാതെ നട്ടം തിരിഞ്ഞു. നല്ലൊരു ഭാവിക്കുവേണ്ടിയുള്ള പ്രാഥമിക മുതല്‍മുടക്കായി മാത്രമേ മിക്ക ബിരുദധാരികളും അഴിമതിയെ കണ്ടിരുന്നുള്ളു.” വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ ഫോറത്തിന്റെ ആക്ടിവിസ്റ്റ് ആയ വിജയകുമാര്‍ വിശദമാക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
2013 ആഗസ്റ്റില്‍ കേസില്‍ ഒരു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വ്യാപം തട്ടിപ്പിലെ സൂത്രധാരന്‍മാരില്‍ ഒരാളായ ലക്ഷ്മികാന്ത് ശര്‍മ്മ പിടിയിലായതോടെയാണ് അന്വേഷണത്തിന്റെ വ്യാപ്തി കൂടുതല്‍ വിസ്തൃതമാക്കപ്പെട്ടത്. അന്നത്തെ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സഹായികളിലൊരാളുമായിരുന്നു ലക്ഷ്മീകാന്ത് ശര്‍മ്മ. ഇതോടെ ഇത്രയും കാലം സര്‍ക്കാര്‍ കാണിച്ച മൗനം തങ്ങളുടെ മന്ത്രിമാരേയും പാര്‍ട്ടി അംഗങ്ങളെയും രക്ഷിക്കാനുള്ള മനപ്പൂര്‍വ്വമായുള്ള ശ്രമമാണെന്ന് വെളിപ്പെടുകയായിരുന്നു.
ബി.ജെ.പിയുടെ പങ്ക്
മാധ്യമങ്ങളെ പോലെ തന്നെ സ്വതന്ത്ര എം.എല്‍.എ മാരായ പ്രതാപ് ഗ്രിവാലും പരസ് സക്‌ലേച്ചയും നിരവധി തവണ ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചതാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രശ്‌നത്തോട് മുഖംതിരിച്ച് മൗനം പാലിക്കുകയായിരുന്നു. 2008നും 2012നും ഇടയില്‍ ആള്‍മാറാട്ടക്കാര്‍ക്കെതിരെ 55 ഓളം കേസുകളാണ് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തത്.
2013 ജൂലൈ 13ന് ഇന്‍ഡോറിലെ ഒരു ഹോട്ടലില്‍ വെച്ച് 20 ഓളം ആള്‍മാറാട്ടര്‍ അറസ്റ്റിലായതിന് ചെയ്തതിന് ശേഷം മാത്രമാണ് ഈ അഴിമതിക്ക് കാര്യമായ പ്രാധാന്യം ലഭിച്ചത്. സേവനങ്ങള്‍ക്ക് 5,000 മുതല്‍, 10,000 വരെയാണ് ഇവര്‍ പ്രതിഫലം വാങ്ങാറുള്ളതെന്നും ഡോ. ജഗദീഷ് സാഗര്‍ എന്നയാളാണ് ഇതിലെ മുഖ്യ കണ്ണിയെന്നുമുള്ള വിവരങ്ങള്‍ ഇവരില്‍ നിന്നാണ് ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. സാഗര്‍ അറസ്റ്റിലായതോടെ ഇത്തരത്തിലുള്ള നിരവധി സംഘങ്ങള്‍ പുറത്ത് വരികയും അവരുടെ നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു.
2013 ആഗസ്റ്റില്‍ കേസില്‍ ഒരു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വ്യാപം തട്ടിപ്പിലെ സൂത്രധാരന്‍മാരില്‍ ഒരാളായ ലക്ഷ്മികാന്ത് ശര്‍മ്മ പിടിയിലായതോടെയാണ് അന്വേഷണത്തിന്റെ വ്യാപ്തി കൂടുതല്‍ വിസ്തൃതമാക്കപ്പെട്ടത്. അന്നത്തെ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സഹായികളിലൊരാളുമായിരുന്നു ലക്ഷ്മീകാന്ത് ശര്‍മ്മ. ഇതോടെ ഇത്രയും കാലം സര്‍ക്കാര്‍ കാണിച്ച മൗനം തങ്ങളുടെ മന്ത്രിമാരേയും പാര്‍ട്ടി അംഗങ്ങളെയും രക്ഷിക്കാനുള്ള മനപ്പൂര്‍വ്വമായുള്ള ശ്രമമാണെന്ന് വെളിപ്പെടുകയായിരുന്നു.
ഇപ്പോള്‍ കൂടുതല്‍ പേരുകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരില്‍ മുഖ്യമന്ത്രിയുമായി ബന്ധമുള്ളവരുടെ എണ്ണം അത്ര ചെറുതൊന്നുമല്ല. മാത്രവുമല്ല കോണ്‍ട്രാക്റ്റ് ടീച്ചേഴ്‌സ്, ഫോറസറ്റ് / പോലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ നിയമനമടക്കമുള്ള മറ്റ് നിരവധി നിയമന തട്ടിപ്പുകളുമായും വ്യാപത്തിന് ബന്ധമുണ്ടെന്നും കണ്ടെത്തുകയുണ്ടായി.
ഇന്‍ഡോറിലെ ഓറോബിന്ദോ മെഡിക്കല്‍ കോളേജ് ഉടമ വിനോദ് ഭണ്ഡാരിയെ പോലെയുള്ള ആര്‍.എസ്.എസ് ബന്ധമുള്ള നിരവധി വ്യവസായികളുടെ പേരും അഴിമതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലക്ഷ്മികാന്ത് ശര്‍മ്മയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ഒ.പി ശുക്ല, റവന്യൂ കമ്മീഷണറായ രവികാന്ത് ദ്വിവേദി, ആര്‍.കെ ശിവഹരെ ഐ.പി.എസ് തുടങ്ങിയ ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരിലും അഴിമതിയുമായി ബന്ധപ്പെട്ട വിവിധ ചാര്‍ജുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ആര്‍.എസ്.എസിന്റെ പങ്ക്
മുഖ്യമന്ത്രിയുടെ ബാല്യകാല സുഹൃത്തും അടുത്ത സഹപ്രവര്‍ത്തകനുമായ സുധീര്‍ ശര്‍മ്മ അഴിമതിയിലെ പ്രധാന പ്രതികളില്‍ ഒരാളാണെന്ന് കണ്ടെത്തി. ഒരു ദീര്‍ഘകാല ആര്‍.എസ്.എസ് പ്രവര്‍ത്തകനും, ആര്‍.എസ്.എസ് നടത്തുന്ന സരസ്വതി ശിശു മന്ദിറിലെ മുന്‍ അധ്യാപകനും, ലക്ഷ്മികാന്ത് ശര്‍മയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ സുധീര്‍ ശര്‍മ്മ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രി സഭയിലെ ഒരു ശക്തികേന്ദ്രമായി മാറുകയായിരുന്നു. അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടെയാണ് ഇയാളുടേ പേര് പുറത്ത് വരുന്നത്.
ആവശ്യമായ യോഗ്യതകളൊന്നുമില്ലാതെയാണ് ഇന്‍ഡോറിലെ ഒരു ലക്ച്ചററായ പങ്കജ് ത്രിവേദിയെ വ്യാപം ചീഫ് എക്‌സാമിനേഷന്‍ കണ്‍ട്രോളറായി ഇയാള്‍ ശുപാര്‍ശ ചെയ്തതെന്ന് എസ്.ടി.എഫ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷ തട്ടിപ്പിന്റെ പ്രവര്‍ത്തന രീതി നിയന്ത്രിച്ചിരുന്നത് ത്രിവേദിയായിരുന്നു. ഇതിനായി ഒരു ഉദ്യോഗസ്ഥ സംഘത്തെ ഇയാള്‍ തെരഞ്ഞെടുത്തു.
റോള്‍ നമ്പറുകളും വിവരങ്ങളും തിരുത്തുന്ന സിസ്റ്റംസ് ഓപറേറ്റര്‍മാരായി നിതിന്‍ മോഹിന്ദ്രയേയും അജയ് സെന്നിനേയും ത്രിവേദി ചുമതലപ്പെടുത്തി. വ്യാപത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന സി.കെ മിശ്ര പിന്നീട് വ്യാപത്തെയും സ്വകാര്യ ഇടനിലക്കാരെയും വ്യവസായികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി മാറി. ഈ ബന്ധത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ആശീര്‍വാദവുമുണ്ടായിരുന്നുവെന്ന് എസ്.ടി.എഫ് പറയുന്നു.
മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് സോണി, പ്രഭാത് ജാ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ എന്നിവരുടെ മദ്യപ്രദേശുമായി ബന്ധപ്പെട്ട യാത്രകള്‍ക്കെല്ലാം പണം മുടക്കിയിരുന്നത്. സൂധീര്‍ ശര്‍മ്മയായിരുന്നു എന്ന് എസ്.ടി.എഫ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് സോണി, പ്രഭാത് ജാ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ എന്നിവരുടെ മദ്യപ്രദേശുമായി ബന്ധപ്പെട്ട യാത്രകള്‍ക്കെല്ലാം പണം മുടക്കിയിരുന്നത്. സൂധീര്‍ ശര്‍മ്മയായിരുന്നു എന്ന് എസ്.ടി.എഫ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
വെയിറ്റ്‌സ് ആന്റ് മെഷേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായ മിഹിര്‍ കുമാര്‍ തനിക്ക് ഈ ജോലി ലഭിച്ചത് ആര്‍.എസ്.എസ് സര്‍സംഘചാലക് കെ.എസ് സുദര്‍ശന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് എസ്.ടി.എഫിന് മൊഴിനല്‍കിയിരുന്നു. ആര്‍.ടി.ഐ പ്രവര്‍ത്തകനായ ശെഹ്‌ല മസൂദിന്റെ കൊലപാതകക്കേസില്‍ മറ്റൊരു ആര്‍.എസ്.എസ് നേതാവായ അനില്‍ ദേവും ഉള്‍പ്പെട്ടിട്ടുണ്ട്. ബി.ജെ.പി വക്താവും പങ്കജ് ത്രിവേദിയുടെ ബന്ധുവുമായ സുധാന്‍ഷു ത്രിവേദിയും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുധീര്‍ ശര്‍മ്മയുടെ വീട്ടില്‍ നിന്നും ശേഖരിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
അടുത്തപേജില്‍ തുടരുന്നു
ഇത്തരത്തില്‍ നിയമനങ്ങള്‍ക്ക് പണം തട്ടിയ കേസില്‍ പ്രതിയായ ഗവര്‍ണറുടെ കീഴുദ്യോഗസ്ഥനായ ധന്‍രാജ് യാദവ് ഇപ്പോള്‍ ജാമ്യത്തിലാണ്. വിവിധ പരീക്ഷകളില്‍ പരീക്ഷാര്‍ത്ഥികളെ “രാജ്ഭവന്‍” ശുപാര്‍ശ ചെയ്യുന്നതായി വ്യക്തമാക്കുന്ന നിരവധി രേഖകള്‍ നിതിന്‍ മോഹിന്ദ്രയുടെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ലഭിച്ചിരുന്നു. ഒരു കോണ്‍ഗ്രസ് നോമിനി ആയിരുന്നിട്ടും ഇപ്പോഴും നരേഷ് യാദവ് ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന് അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് മധ്യപ്രദേശിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഗവര്‍ണറുടെ കീഴുദ്യോഗസ്ഥര്‍
ഗവര്‍ണറുടെ ഓഫീസിലെ നിരവധി ഉദ്യോഗസ്ഥന്‍മാര്‍ക്കും വ്യാപം അഴിമതിയുമായി ബന്ധമുണ്ടെന്ന് എസ്.ടി.എഫ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. 2012ലെ ഫോറസ്റ്റ് ഗാര്‍ഡ് പരീക്ഷയ്ക്ക് വേണ്ടി അഞ്ച് പരീക്ഷാര്‍ത്ഥികളില്‍ നിന്നും 3 ലക്ഷം രൂപവീതം കൈപ്പറ്റിയതിന് ഗവര്‍ണര്‍ റാം നരേഷ് യാദവിനെ തന്നെ എസ്.ടി.എഫ് പ്രതിയാക്കിയിട്ടുണ്ട്.
എന്നാല്‍ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന ഗവര്‍ണറെ പ്രതിയാക്കാന്‍ എസ്.ടി.എഫിന് സാധിക്കില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ അഴിമതി ആരോപണം ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ട്രാക്റ്റ് അധ്യാപക തസ്തികയിലേക്കുള്ള നിയമനം സുഗമമാക്കുന്നതിന് ഭിന്ദില്‍ നിന്നുമുള്ള പത്ത് അപേക്ഷാര്‍ത്ഥികളില്‍ നിന്നും 30 ലക്ഷം രൂപ കൈപ്പറ്റിയതിന് ഇയാള്‍ പ്രതിയായിരുന്നു. എന്നാല്‍ മിനിമം യോഗ്യതകളില്ലാത്തതിനാല്‍ ഇവരിലാര്‍ക്കും തന്നെ നിയമനം ലഭിച്ചില്ല.
ഇത്തരത്തില്‍ നിയമനങ്ങള്‍ക്ക് പണം തട്ടിയ കേസില്‍ പ്രതിയായ ഗവര്‍ണറുടെ കീഴുദ്യോഗസ്ഥനായ ധന്‍രാജ് യാദവ് ഇപ്പോള്‍ ജാമ്യത്തിലാണ്. വിവിധ പരീക്ഷകളില്‍ പരീക്ഷാര്‍ത്ഥികളെ “രാജ്ഭവന്‍” ശുപാര്‍ശ ചെയ്യുന്നതായി വ്യക്തമാക്കുന്ന നിരവധി രേഖകള്‍ നിതിന്‍ മോഹിന്ദ്രയുടെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ലഭിച്ചിരുന്നു. ഒരു കോണ്‍ഗ്രസ് നോമിനി ആയിരുന്നിട്ടും ഇപ്പോഴും നരേഷ് യാദവ് ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന് അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് മധ്യപ്രദേശിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും രാം നരേഷ് യാദവിനും അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണവുമായി പരസ്യമായി രംഗത്ത് വന്നിരുന്നു.
മറ്റൊരു അത്ഭുതകരമായ വസ്തുതയെന്തെന്നാല്‍ ബി.ജെ.പി ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമാഭാരതി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതാണ്. പ്രത്യേകിച്ചും പ്രതികളായ നിരവധി പേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍. ശിവരാജ് സിങ് ചൗഹാനും ഉമാഭാരതിയും ഏറെക്കാലം രാഷ്ട്രീയ എതിരാളികളായിയിരുന്നു.
മുഖ്യമന്ത്രി അപരാധിയാകുന്നത്
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും 2008-2012 കാലത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ സംരക്ഷിക്കുന്നു എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.” അദ്ദേഹത്തിന്റെ മൂക്കിന് താഴെയാണ് ഈ അഴിമതിക്കഥ ഇത്രത്തോളം ചുരുളഴിഞ്ഞത്. ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തിന്റെ തന്നെ വകുപ്പില്‍. പിന്നെയെങ്ങിനെയാണ് ഇതിനെ കുറിച്ച് ചൗഹാന് അറിവില്ലാതിരിക്കുക? അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ പ്രേം പ്രസാദും ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.” മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര പറയുന്നു.
നിതിന്‍ മല്‍ഹോത്രയുടെ ഹാര്‍ഡ് ഡിസ്‌ക് ഡീകോഡ് ചെയ്യാനായി എസ്.ടി.എഫ് നിയോഗിച്ച പ്രശാന്ത് പാണ്ഡേ പരസ്യമാക്കിയ രേഖയില്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത 64 ഓളം അപേക്ഷാര്‍ത്ഥികളുടെ പട്ടികയുമുണ്ട്. ഇതിന്റെ യഥാര്‍ത്ഥ കോപ്പി ദിഗ് വിജയ്‌സിങ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
എന്നാല്‍ എസ്.ടി.എഫ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ 17 ഇടങ്ങളില്‍ മുഖ്യമന്ത്രിയുടെ പേരിനു പകരം ഉമാഭാരതിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ചില സ്ഥലങ്ങളില്‍ മറ്റ് മന്ത്രിമാരുടേയോ രാജ്ഭവന്റേയോ പേരുകള്‍മാണുള്ളത്.
മറ്റൊരു അത്ഭുതകരമായ വസ്തുതയെന്തെന്നാല്‍ ബി.ജെ.പി ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമാഭാരതി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതാണ്. പ്രത്യേകിച്ചും പ്രതികളായ നിരവധി പേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍. ശിവരാജ് സിങ് ചൗഹാനും ഉമാഭാരതിയും ഏറെക്കാലം രാഷ്ട്രീയ എതിരാളികളായിയിരുന്നു.
സുപ്രധാന വസ്തുതകള്‍ മറച്ച് വെച്ചതിന് മുഖ്യമന്ത്രിയ്‌ക്കെതിരെ കുറ്റം ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ” മധ്യപ്രദേശ് പോലീസ് 2013 ന് മുമ്പ് തന്നെ അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ അസ്വാഭാവികതകളൊന്നുമില്ലെന്നും ഒരു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി അസംബ്ലിയില്‍ പ്രസ്താവിച്ചത്. 2011ല്‍ ഒരു വ്യാജ പരീക്ഷാര്‍ത്ഥിയേയും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും അദ്ദേഹം അസംബ്ലിയില്‍ നുണയാണ് പറഞ്ഞത്.
2006 മുതല്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ തുടര്‍ന്നുവന്നിട്ടുള്ള ആരോഗ്യമന്ത്രിമാരെല്ലാം ഈ അഴിമതി വെളിപ്പെടാതിരിക്കുന്നതിനായി 10 കോടി രൂപ ഡിമാറ്റ് പരീക്ഷ നടത്തുന്ന അസോസിയേഷന്‍ ഫോര്‍ ഡെന്റല്‍ ആന്റ് മെഡിക്കല്‍ കോളേജസ് ഓഫ് മധ്യപ്രദേശ് (എ.പി.ഡി.എം.സി)ല്‍ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്ന് വാര്‍ത്താ വെബ്‌സൈറ്റ് ആയ ദി വയര്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സുപ്രധാന വസ്തുതകള്‍ മറച്ച് വെച്ചതിന് മുഖ്യമന്ത്രിയ്‌ക്കെതിരെ കുറ്റം ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ” മധ്യപ്രദേശ് പോലീസ് 2013 ന് മുമ്പ് തന്നെ അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ അസ്വാഭാവികതകളൊന്നുമില്ലെന്നും ഒരു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി അസംബ്ലിയില്‍ പ്രസ്താവിച്ചത്. 2011ല്‍ ഒരു വ്യാജ പരീക്ഷാര്‍ത്ഥിയേയും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും അദ്ദേഹം അസംബ്ലിയില്‍ നുണയാണ് പറഞ്ഞത്. ആരെയാണ് അദ്ദേഹം സംരക്ഷിക്കാന്‍ നോക്കുന്നത്? അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ആളുകളുടെ പേരുകള്‍ പുറത്ത് വന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കുറിച്ച് അന്വേഷിക്കാന്‍ എസ്.ടി.എഫ് തയ്യാറായില്ല.” പരസ് സക്‌ലേച്ച പറയുന്നു.
അടുത്തപേജില്‍ തുടരുന്നു
ശിവരാജ് സിങ് ചൗഹാന്റെ രാജി ആവശ്യം ശക്തിപ്പെട്ടതോടെ അഴിമതിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാക്കളുടേ പേരുകളും പുറത്തുവന്നു. വിരോധാഭാസമെന്ന് പറയട്ടെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കന്‍മാരുടെ പ്രതിച്ഛായകളില്‍ നിഴല്‍പരക്കുമ്പോള്‍ തന്നെ തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന നടപടികളില്‍ നിന്നും, ഈ ഒരു സമയത്തെങ്കിലും, ഒഴിവായി നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്.
രാഷ്ട്രീയ ശൃംഖല
2013ല്‍ അഴിമതി പരസ്യമായപ്പോള്‍ മാത്രമാണ് നിയമനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന കാര്യം ശിവരാജ് സിങ്ങ് ചൗഹാന്‍ തിരിച്ചറിഞ്ഞത്. 2007 മുതല്‍ നടത്തിയിട്ടുള്ള 1.47 ലക്ഷം നിയമനങ്ങളില്‍ 1000 പേരെ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. (സര്‍ക്കാര്‍ അതിനെ 200 ല്‍ താഴെമാത്രമാക്കിമാത്രമേ കണ്ടുള്ളൂ). ഈ നിയമനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. എന്നാല്‍ അനധികൃത നിയമനങ്ങളുടെ എണ്ണം 1000ല്‍ കൂടുതലായിരിക്കുമെന്നാണ് അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്നവരുടേയും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരുടേയും വാദം. 9,000 രൂപയുടെയെങ്കിലും അഴിമതിയാണ് ഇവിടെ നടന്നിരിക്കുകയെന്നും അവര്‍ വ്യക്തമാക്കുന്നു.
അഴിമതിയുമായി ബന്ധമുള്ള നിരവധി ആളുകള്‍ തുടര്‍ച്ചയായി ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ടതോടെയാണയാണ് വ്യാപം അഴിമതിക്ക് ദേശീയ ശ്രദ്ധ ലഭിക്കുന്നത്. ജൂലൈ 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി എസ്.ടി.എഫ് അന്വേഷണം ദ്രുതഗതിയിലാക്കിയപ്പോഴാണ് ഇതില്‍ കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. ഈ തീയ്യതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നായിരുന്നു എസ്.ടി.എഫിന് സുപ്രീംകോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശം.
ഈ മരണങ്ങളും പ്രശാന്ത് പാണ്ഡെ പുറത്തുവിട്ട രേഖയും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തെ പിടിച്ചുലച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സാദ്‌നാ സിങ്ങുമായുള്ള സുധീര്‍ സിങിന്റെ അടുപ്പവും ശ്രദ്ധിക്കപ്പെട്ടു. എസ്.ടി.എഫ് അന്വേഷണ വേളയില്‍ പുറത്ത് വന്ന സാദ്‌നാ സിങ്ങും സുധീര്‍ സിങും തമ്മിലുള്ള ഒരു എസ്.എം.എസ് ആശയവിനിമയത്തെ കുറിച്ചുള്ള രേഖയില്‍ ചില അപേക്ഷാര്‍ത്ഥികളെ ശുപാര്‍ശചെയ്യാന്‍ സാദ്‌നാ സിങ് ഇടപ്പെട്ടതിനുള്ള തെളിവുകളുമുണ്ട്.
എന്നാല്‍ എസ്.ടി.എഫ് ഇത് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ശിവരാജ് സിങ് ചൗഹാന്റെ രാജി ആവശ്യം ശക്തിപ്പെട്ടതോടെ അഴിമതിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാക്കളുടേ പേരുകളും പുറത്തുവന്നു. വിരോധാഭാസമെന്ന് പറയട്ടെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കന്‍മാരുടെ പ്രതിച്ഛായകളില്‍ നിഴല്‍പരക്കുമ്പോള്‍ തന്നെ തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന നടപടികളില്‍ നിന്നും, ഈ ഒരു സമയത്തെങ്കിലും, ഒഴിവായി നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബി.ജെ.പിയെ ഒരു മാറാവ്യധിപോലെ പിന്തുടരുന്ന മൂന്നാമത്തെ വിവാദമാണ് വ്യാപം അഴിമതി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുമാണ് മറ്റ് രണ്ട് വിവാദങ്ങളില്‍ വിമര്‍ശനമേറ്റത്. ഇരുവരും നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലും ശിവരാജ് സിങ് ചൗഹാന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലും എതിര്‍ നിലപാടെടുത്തതില്‍ പ്രശസ്തരാണ്. സംസ്ഥാനത്തെ ബി.ജെ.പിക്കുള്ളില്‍ വസുന്ധര രാജെയുടെ സുപ്രധാന പ്രതിയോഗിയാണ് കൈലാഷ് വിജയവാര്‍ഗിയ. പാര്‍ട്ടി സെക്രട്ടറിമാരില്‍ പ്രസിഡന്റ് അമിത്ഷായുടെ ടീം അംഗമായി അടുത്തകാലത്ത് കൈലാഷിന് പ്രവേശനം ലഭിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തങ്ങളുടെ വഴിക്ക് വരാനുള്ള ശിവരാജ് സിങ് ചൗഹാനോടുള്ള പ്രത്യക്ഷ താക്കീതായാണ് ഈ ഒരു നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
വിരലിലെണ്ണാവുന്ന ശക്തരായ ആളുകള്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ഇത് എസ്.ടി.എഫ് അന്വേഷണത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ഈ അഴിമതിയുടെ ബൃഹത്ത്വം മനസിലാക്കിയ സുപ്രീം കോടതി കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ഉത്തരവിറക്കി. 40 അംഗങ്ങളുള്ള സി.ബി.ഐ സംഘമാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സാധാരണക്കാരനെ ബാധിക്കുന്ന ഏറ്റവും വലിയ അഴിമതിയെന്ന നിലയില്‍ സി.ബി.ഐയുടെ അന്വേഷണം പ്രതീക്ഷക്കൊത്തുയരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
വന്‍കിട ശക്തികളെ സേവിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള വഴികളാണ് വ്യപം അഴിമതി തുറന്നു കാണിക്കുന്നത്. ഒപ്പം കഴിഞ്ഞ വര്‍ഷം ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം വലിയ സദാചാരപോലീസ് ചമയുന്ന സംഘപരിവാറിന്റെ കപടമുഖവും ഈ അഴിമതി പൊളിച്ചു കാട്ടുന്നു. ഇതുവരെ കണക്കാക്കിയിട്ടുള്ള 1,900 അറസ്റ്റുകളില്‍ ഭൂരിഭാഗവും ഈ അഴിമതി സംവിധാനത്തിന്റെ ഗുണഫലം അനുഭവിച്ച വിദ്യാര്‍ത്ഥികളും ചെറുകിട ഇടനിലക്കാരും അടക്കമുള്ള വലിയൊരു ശൃംഖലയിലെ താഴെക്കിടയിലുള്ളവര്‍ മാത്രമാണ്.
വിരലിലെണ്ണാവുന്ന ശക്തരായ ആളുകള്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ഇത് എസ്.ടി.എഫ് അന്വേഷണത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ഈ അഴിമതിയുടെ ബൃഹത്ത്വം മനസിലാക്കിയ സുപ്രീം കോടതി കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ഉത്തരവിറക്കി. 40 അംഗങ്ങളുള്ള സി.ബി.ഐ സംഘമാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സാധാരണക്കാരനെ ബാധിക്കുന്ന ഏറ്റവും വലിയ അഴിമതിയെന്ന നിലയില്‍ സി.ബി.ഐയുടെ അന്വേഷണം പ്രതീക്ഷക്കൊത്തുയരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ആരോഗ്യ നിലയില്‍ ഏറെ പിന്നിലുള്ള മധ്യപ്രദേശ് പോലെയുള്ള ഒരു സംസ്ഥാനത്ത് പ്രിമെഡിക്കല്‍ പ്രവേശനപരീക്ഷ അഴിമതി ദുരന്ത ഫലമാണുണ്ടാക്കുകയെന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. പോഷകാഹാര കുറവിന്റെ കാര്യത്തില്‍ സബ് സഹാറന്‍ ആഫ്രിക്കയിലുള്ളതിനേക്കാള്‍ ഭീകരമാണ് മധ്യപ്രദേശിലെ അവസ്ഥ. 8000 ഓളം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വെറും 400 ഡോക്ടര്‍മാര്‍ മാത്രമാണ് മധ്യപ്രദേശിലുള്ളത് .
3000 മെഡിക്കല്‍ ഓഫീസര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. രോഗി- ഡോക്ടര്‍ അനുപാതം ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടി കുറവാണ്. അതായത് 1000 രോഗികള്‍ക്ക് 0.7 ഡോക്ടര്‍മാര്‍ മാത്രം. വ്യാപം അഴിമതി നഷ്ടങ്ങള്‍ വരുത്തിവെക്കുന്നത് ആരോഗ്യ രംഗത്ത് മാത്രമല്ല അനധികൃത നിയമനങ്ങളിലൂടെ സര്‍ക്കാര്‍ സംവിധാനത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളെയും തകര്‍ക്കുന്നതാണ്.
കടപ്പാട് : ഫ്രണ്ട്‌ലൈന്‍