ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെയും സംഘപരിവാര്‍. മാര്‍ച്ചില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടത്തുന്ന സ്റ്റേജ് ഷോകളടങ്ങിയ ‘ദ എന്റര്‍ടെയ്നേഴ്സ്’ എന്ന നോര്‍ത്ത് അമേരിക്കന്‍ ടൂറിന്റെ പ്രൊമോഷണല്‍ വീഡിയോ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് താഴെയാണ് കമന്റുകളുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരിക്കുന്നത്.
നോറ ഫത്തേഹി, മൗനി റോയ്, സോനം ബജ്‌വ തുടങ്ങിയ താരങ്ങളും വീഡിയോയില്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഗ്ലോബിന് മുകളിലൂടെ താരവും നടിമാരും നടക്കുന്നതായാണ് പ്രൊമോഷണല്‍ വീഡിയോയില്‍ ഉള്ളത്.
ഇതില്‍ അക്ഷയ് കുമാര്‍ ചവിട്ടുന്ന ഭാഗത്ത് ഇന്ത്യയുടെ മാപ്പുണ്ടെന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ പറയുന്നത്. അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വത്തെയും ഇവര്‍ പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നുണ്ട്.
ഒരു കനേഡിയന്‍ ആക്ടര്‍ ഇന്ത്യന്‍ മാപ്പിന്റെ മുകളിലൂടെ നടന്ന് ഇന്ത്യയെ അപമാനിച്ചുവെന്നാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ അവകാശപ്പെടുന്നത്. ‘ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല, അപമാനകരമായ ഈ പ്രവര്‍ത്തിയില്‍ 150 കോടി ഇന്ത്യന്‍ ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറയണം. നമ്മുടെ ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണം’ എന്നാണ് ഒരാള്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.
‘ഷൂസ് ധരിച്ചാണ് ഇന്ത്യന്‍ ഭൂപടത്തിന് മുകളില്‍ നില്‍ക്കുന്നത്. ഇന്ത്യയെ ഇത്തരത്തില്‍ അപമാനിക്കാന്‍ പാടില്ല’ എന്ന രീതിയിലാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുമുള്ള കമന്റുകള്‍.
ഇതിന് പിന്നാലെ വലിയ ട്രോളുകളും അക്ഷയ് കുമാറിന് നേരെ ഉയരുന്നുണ്ട്. കനേഡിയന്‍ സ്റ്റാര്‍ എന്നാണ് പലരും അദ്ദേഹത്തെ കമന്റുകളില്‍ വിശേഷിപ്പിച്ചത്.
Ye kya hai saram karle India ko bi nahi chhoda Canadian kumar 😡😡 pic.twitter.com/3DWreQt978
— Rashmita Ram (@RamRashmita) February 5, 2023
#AkshayKumar set foot on India🤬
Sharm nhi aayi @akshaykumar aisa karte huye jis india me itna paisa kama raha ..usi par apne per rakh raha hai..@narendramodi jii plzz take action.#shameonyouakshaykumar pic.twitter.com/PfIaxyzl30
— Devil V!SHAL (@VishalRCO07) February 5, 2023
ഷാരൂഖ് ഖാനെ ട്രോളുന്നവര്‍ക്ക് കനേഡിയന്‍ പൗരനായ അക്ഷയ് കുമാറിനെ ട്രോളാനുള്ള ധൈര്യമില്ലെയെന്നും ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ചോദിച്ചു. അക്ഷയ് കുമാറിനെയും ബോയ്‌കോട്ട് ചെയ്ത് കാനഡയിലേക്ക് പറഞ്ഞയക്കുമോയെന്നും സംഘപരിവാറിനെ പരിഹസിച്ചുകൊണ്ട് ഇവര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
അതേസമയം, സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. അക്ഷയ് കുമാറിന് ഒപ്പം ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.
The Entertainers are all set to bring 100% shuddh desi entertainment to North America. Fasten your seat belts, we’re coming in March! 💥 @qatarairways pic.twitter.com/aoJaCECJce
— Akshay Kumar (@akshaykumar) February 5, 2023
ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്.
content highlight: Sangh Parivar against Bollywood actor Akshay Kumar