|

അഭിനയിക്കുമ്പോള്‍ തോന്നാത്ത പേടി ആ മലയാള സിനിമ കണ്ടപ്പോള്‍ തോന്നി: സംഗീത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ. മധുവിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായിരുന്നു ക്രൈം ഫയല്‍. ഈ ആക്ഷന്‍ ക്രൈം ത്രില്ലര്‍ സിനിമ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തെ ആസ്പദമാക്കിയായിരുന്നു കഥ പറഞ്ഞത്. സിനിമയില്‍ സിസ്റ്റര്‍ അഭയയായി എത്തിയത് നടി സംഗീതയായിരുന്നു.

ക്രൈം ഫയല്‍ സിനിമയില്‍ നിന്ന് തനിക്ക് ഒരുപാട് എക്‌സ്പീരിയന്‍സുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംഗീത. ഒരുപാട് ആഴമുള്ള കിണറ്റില്‍ ഇറങ്ങി ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നെന്നും ആ സീന്‍ ഷൂട്ട് ചെയ്യാന്‍ ഒരു പേടിയും തോന്നിയില്ലെന്നും നടി പറഞ്ഞു.

കിണറ്റിലെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ആക്ഷന്‍ കൊറിയോഗ്രാഫറിന്റെ കുറച്ച് അസിസ്റ്റന്‍സ് ഉണ്ടായിരുന്നെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഭിനയിക്കുമ്പോള്‍ തോന്നാത്ത പേടി സിനിമ കണ്ടപ്പോള്‍ തോന്നിയെന്നും നടി പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത.

‘ക്രൈം ഫയല്‍ എന്ന സിനിമയില്‍ നിന്ന് എനിക്ക് ഒരുപാട് എക്‌സ്പീരിയന്‍സുകള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ആ കിണറ്റില്‍ നിന്ന് നെറ്റ് ഉപയോഗിച്ച് പൊക്കി കൊണ്ടുവരുന്ന സീന്‍. ഇരുന്നൂറോ മുന്നൂറോ ഫീറ്റ് ആഴമുള്ള കിണറായിരുന്നു അത്. സത്യത്തില്‍ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ എനിക്ക് ഒരു പേടിയും ഉണ്ടായിരുന്നില്ല.

ആ സീനില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആക്ഷന്‍ കൊറിയോഗ്രാഫറിന്റെ കുറച്ച് അസിസ്റ്റന്‍സ് ഉള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അത് വളരെ കംഫേര്‍ട്ടായി തന്നെ ചെയ്തു. ഷൂട്ട് കഴിഞ്ഞ ശേഷം ടീമൊക്കെ അത് വളരെ ഡയറിങ്ങായ ഒരു സീനായിരുന്നു എന്നാണ് പറഞ്ഞത്.

ആ സീനിന് വളരെ നല്ല ഒരു എഫക്ട് കിട്ടിയിരുന്നു. എന്നാല്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു. ആ സമയത്ത് ഇതാണോ ഞാന്‍ ചെയ്ത സീനെന്ന് ചിന്തിച്ചു പോയി. അഭിനയിക്കുമ്പോള്‍ ഇത്തരം ഒരു സീന്‍ ആകുമെന്ന ചിന്ത ഉണ്ടായിരുന്നില്ല,’ സംഗീത പറയുന്നു.

Content Highlight: Sangeetha Talks About Crime File Movie Scene