തിരുവനന്തപുരം: ലോ അക്കാദമി സമരം അഴിഞ്ഞാട്ടമായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകയും ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സംഗീത ലക്ഷ്മണ. ഈ ഇത്തിള്‍ക്കണ്ണികള്‍ വിചാരിച്ചാലൊന്നും ലോ അക്കാദമി പ്രിന്‍സിപ്പാളിനെ കൊണ്ട് രാജിക്കത്ത് എഴുതിക്കാനാകില്ലെന്നും സംഗീത. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സംഗീത ലോ അക്കാദമി സമരത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയത്.
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ആരംഭിച്ച സമരം മാത്രമായിരുന്ന ലോ അക്കാദമിയിലേതെന്ന് പറഞ്ഞ സംഗീത സുമുഖനായൊരു മന്ത്രി വന്നിരുന്നു പറഞ്ഞപ്പോളാണ് പെണ്ണുങ്ങള്‍ക്ക് കാര്യം മനസ്സിലായതെന്നും സംഗീത പറയുന്നു. പ്രിന്‍സിപ്പാളിനെതിരായ പരാതികള്‍ സമരം തുടങ്ങിയതിന് ശേഷം ആലോചിച്ചെടുത്തതായിരുന്നുവെന്നും സംഗീത ആരോപിക്കുന്നു.
അഡ്വ.സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാമനാമം ജപിക്കും പോലെ കഴിഞ്ഞ മൂന്ന് ആഴ്ചയിലധികമായി കുറച്ച് ഒരുമ്പെട്ട പെണ്‍പിള്ളേര് ലോ അക്കാദമിയുടെ മുന്നിലുള്ള സമരപന്തലിലും TV ചര്‍ച്ചകളിലും ഇരുന്ന് പുലമ്പിയത് “പ്രിന്‍സിപ്പല്‍ രാജിവെക്കണം പ്രിന്‍സിപ്പല്‍ രാജിവെക്കണം” എന്നാണ് . TV ക്യാമറയുടെ മുന്നില്‍, ഫൂലന്‍ ദേവിയെ ഓര്‍മ്മിപ്പിക്കുന്ന മുഖഭാവത്തോടെ പോസ് ചെയ്തു നിന്ന് “പ്രിന്‍സിപ്പല്‍ രാജി വെച്ചില്ലെങ്കില്‍ വെപ്പിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം” എന്നൊക്കെ പറഞ്ഞവളുടെ ശൗര്യം ഒറ്റദിവസം കൊണ്ട് ചോര്‍ന്നുപോയി. അതെങ്ങനെ? അതെന്തേ?
ഈ ഇത്തിള്‍കണ്ണികള്‍ വിചാരിച്ചാലോ സ്വപ്നം കണ്ടാലോ ഒന്നും Kerala Law Academy പോലൊരു സ്ഥാപനത്തിലെ പ്രിന്‍സിപ്പലിനെ കൊണ്ട് രാജി കത്ത് എഴുതിക്കാന്‍ ആവില്ല എന്നത് എത്രയോ നേരത്തെ തന്നെ ജനത്തിന് മനസ്സിലായതാണ്. കാണാന്‍ സുമുഖനായ ഒരു മന്ത്രി വന്നിരുന്നു പറയേണ്ട രീതിയില്‍ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് ഈ പെണ്ണുങ്ങള്‍ക്ക് കാര്യം മനസ്സിലായത്. തല തെറിച്ച ഈ കുറച്ചു പെണ്ണുങ്ങളെ വീരധീരയോദ്ധാക്കളായി ചിത്രീകരിച്ച് വാഴ്ത്തപ്പെട്ടവള്‍മാരായി പ്രഖ്യാപിക്കാന്‍ പണിപ്പെടുന്നുണ്ട് നമ്മുടെ ചില ചാനലുകള്‍. കുറെ ദിവസം വിഭവസമൃദ്ധമായ സദ്യയായിരുന്നില്ലേ ഈ പറഞ്ഞ അഴിഞ്ഞാട്ടം? അതിനുള്ള നന്ദിപ്രമേയം മാത്രമാണ് ഇത്. Nothing less, nothing more.
വ്യക്തമായ ഒരു പരാതി എവിടെയും ഉന്നയിക്കാതെ ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി തുടങ്ങിയ ഒരു സമരം. പോകെ പോകെയാണ് പരാതികള്‍ ആലോചിച്ച് ഉണ്ടാക്കി എടുത്തത്. അങ്ങനെ സമരം തുടങ്ങി എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ് ഒരു പരാതി തന്നെ രേഖാമൂലം എഴുതി ഉണ്ടാക്കുന്നത്. എന്തിനധികം പറയുന്നു? 29 ദിവസങ്ങള്‍ നല്ല ജോളിയായിരുന്നല്ലോ ക്യാമ്പസ്സില്‍ വെച്ച് പരിചയപ്പെടാന്‍ പോലും അനുവദിക്കാത്തതിനാല്‍ സാധിക്കാതെ പോയ ആണ്‍പെണ്‍ കൂടിച്ചേരലുകള്‍ സാധ്യമായത് സമരപന്തലില്‍ വെച്ചായിരുന്നു എന്ന് ഇവര്‍ TVയില്‍ പറയുന്നത് കേട്ടിരുന്നു. ;)
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാര്‍ത്ഥികള്‍ ഒറ്റകെട്ടായി നടത്തുന്ന സമരം എന്നൊക്കെ വാതോരാതെ വീമ്പിളക്കിയ, KLA യിലെ നമ്മുടെ ഛോട്ടാ നേതാക്കന്മാര് പയ്യന്മാര് പിന്നെ പിന്നെയായപ്പോ ഒറ്റക്കെട്ടാക്കെ പൊട്ടി പാളീസായി പല കെട്ടുകളില്‍ നിന്നു കൊണ്ട് പരസ്പരം കൈയ്യിട്ടുവാരി മാന്തി പറിച്ച് അന്താക്ഷരി നടത്തുന്നതും നമ്മള്‍ കണ്ടു.
ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന് പരാതിപ്പെട്ടവന് അവന്റെ ജാതിയുടെ മഹത്വം എന്തെന്നറിയുമോ? ഒരു രാഷ്ട്രപതിയേയും ഒരു Chief Justice of India-യെയും വാര്‍ത്തെടുക്കാന്‍ സാധ്യമായ സമുദായത്തിലെ ഇളം തലമുറക്കാരായ ആണ്‍കുട്ടികള്‍ “ജാതി” എന്ന പരിച പൊക്കി പിടിച്ചുകൊണ്ട് കളിച്ച കളികള്‍ ഒരു പട്ടികജാതിക്കാരിയായ എന്നില്‍ ഉണ്ടാക്കിയത് അറപ്പാണ്.
നാണംകെട്ട സമരത്തിന്റെ അതിലും നാണംകെട്ട അവസാനിപ്പിക്കല്‍ എന്നിട്ടും പോരാഞ്ഞിട്ട് ഏറ്റവും നാണംകെട്ട ആഘോഷിക്കലും!
ലോ അക്കാദമിയുടെ പേരും പറഞ്ഞു നടന്നുവന്നിരുന്ന രാഷ്ട്രീയചെറ്റത്തരങ്ങള്‍ അവസാനിച്ചു കിട്ടി എന്നത് ആശ്വാസം തന്നെയാണ്.
PS: റോഡ് സൈഡില്‍ കുടില്‍ കെട്ടി, ചുട്ടുപൊള്ളുന്ന വെയിലത്തിരുന്നു അവകാശപോരാട്ടം നടത്തി തളര്‍ന്നിട്ടും തളരാത്ത, ലോ അക്കാദമിയിലെ ഉണ്ണിയാര്‍ച്ചമാരുടെയും ജാന്‍സിറാണിമാരുടെയും ചില sample doze ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ comments നോക്കുക. മനസ്സലിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു പോകും നിങ്ങള്‍. ഉറപ്പ്. :)