പ്രേമലു സിനിമയിൽ നസ്‌ലെനും താനും തമ്മിലുള്ള കോമ്പോയേക്കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്. സാധാരണ ആളുകൾ സംസാരിക്കുന്നതിന് പകരം ഫിസിക്കലിയുള്ള പരിപാടികളാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്ന് സംഗീത് പറഞ്ഞു. സച്ചിൻ അമൽ ഡേവിസിനെ തല്ലിയിട്ട് മാത്രമേ വിളിക്കുകയുള്ളൂയെന്നും അമൽ ആണെങ്കിൽ തല പിടിച്ച് തിരിക്കുകയുള്ളൂയെന്നും സംഗീത് പറഞ്ഞു.
നോർമലി സംസാരിക്കുന്നതിന് പകരം ഫിസിക്കലിയുള്ള തല്ലുക, തല തിരക്കുകയൊക്കെയാണ് ചെയ്തതെന്ന് സംഗീത് പറയുന്നുണ്ട്. സിനിമയിൽ ഫ്രഞ്ച് കിസ് വേണമെന്ന് പറഞ്ഞപ്പോൾ ഗിരീഷ് തങ്ങളെകൊണ്ട് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞെന്നും സംഗീത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞങ്ങൾ ഫിസിക്കലി ചില പരിപാടികൾ ചെയ്തു. നോർമലി ഇങ്ങനെ സംസാരിക്കുന്നതിന് പകരം സച്ചിൻ അമൽ ഡേവിസിനെ തല്ലിയിട്ട് മാത്രമേ വിളിക്കുകയുള്ളൂ. അമൽ ആണെങ്കിൽ തല പിടിച്ച് തിരിക്കുക. നോർമലി സംസാരിക്കുന്നതിന് പകരം ഇവരന്മാർ എല്ലാം ഫിസിക്കലി ആണ് പിടിക്കുന്നത്. തല്ലുക, തല തിരിക്കുക ഇതൊക്കെയാണ് ചെയ്യുക. ആ ഒരു ടച്ച് പരിപാടി നമ്മൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
അത് കോമ്പോയെ നന്നായിട്ട് ഹെൽപ്പ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ പരസ്പരം പറയാറുണ്ട്. നമ്മൾ ക്ലോസ് ഫ്രണ്ട്സിന്റെ അടുത്ത് മാത്രമേ അങ്ങനെ ഫ്രീ ആയിട്ട് ചെയ്യുകയുള്ളൂ. അത് ഞങ്ങളിലേക്ക് പെട്ടെന്ന് എത്താൻ തുടങ്ങി. നസ്‌ലെനെ എനിക്ക് തണ്ണീൻ മത്തൻ തൊട്ട് അറിയാം, പക്ഷേ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. സിനിമ കണ്ടു വിളിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നുള്ളൂ.
ഈയൊരു കാര്യം പെർഫോമൻസിൽ അറിഞ്ഞു കൊണ്ടിടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അറ്റാച്ച്ഡ് ആവാൻ തുടങ്ങി. എന്തുപറയുമ്പോഴും മടിയില്ലാതെ ചെയ്യാൻ പറ്റുമായിരുന്നു. ഗിരീഷേട്ടൻ പറയുമായിരുന്നു ഈ പടത്തിൽ ഒരു ഫ്രഞ്ച് കിസ്സ് വേണമല്ലോ എന്ന്. ഞങ്ങൾ രണ്ടുപേരും ഇങ്ങനെ നോക്കിയിരികയായിരുന്നു. അപ്പോൾ ഇവന്മാരെ രണ്ടുപേരെയും കൊണ്ട് ചെയ്യിപ്പിക്കാം എന്ന് ഗിരീഷേട്ടൻ പറഞ്ഞു,’ സംഗീത് പറഞ്ഞു.
Content Highlight: Sangeeth prathap shares neslan and his combo in the movie