സൂപ്പർ ശരണ്യ എന്ന സിനിമയിലേക്ക് തന്നെ ഗിരീഷ് എ.ഡിയാണ് വിളിച്ചതെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. എന്നാൽ തന്നോട് ആദ്യം നസ്‌ലൻ ചെയ്ത കഥാപാത്രമാണ് ചെയ്യാൻ പറഞ്ഞിരുന്നതെന്നും പിന്നീടത് മാറ്റിയതാണെന്നും സംഗീത് പറഞ്ഞു.
സൂപ്പർ ശരണ്യ എന്ന സിനിമയിലേക്ക് തന്നെ ഗിരീഷ് എ.ഡിയാണ് വിളിച്ചതെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. എന്നാൽ തന്നോട് ആദ്യം നസ്‌ലൻ ചെയ്ത കഥാപാത്രമാണ് ചെയ്യാൻ പറഞ്ഞിരുന്നതെന്നും പിന്നീടത് മാറ്റിയതാണെന്നും സംഗീത് പറഞ്ഞു.
സൂപ്പർ ശരണ്യയുടെ കഥ ഗിരീഷിന്റെ വീട്ടിൽ പോയപ്പോൾ തന്നെ കേട്ടിരുന്നെന്നും എന്നാൽ തനിക്ക് സ്ക്രിപ്റ്റ് വായിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും സംഗീത് പറയുന്നുണ്ട്. ലൊക്കേഷനിൽ പോയി നേരെ അഭിനയിക്കാൻ തനിക്ക് പേടിയാണെന്നും എന്നാൽ താൻ അസ്സോസിയേറ്റ് ഡയറക്ടറിനോട് സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ തന്നില്ലെന്നും സംഗീത് പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സൂപ്പർ ശരണ്യയിലേക്ക് ഗിരീഷേട്ടനാണ് എന്നെ വിളിക്കുന്നത്. ആദ്യം എന്നോട് നസ്‌ലൻ ചെയ്ത സംഗീത് എന്ന ക്യാരക്ടർ ആയിരുന്നു ചെയ്യാൻ പറഞ്ഞത്. നസ്‌ലൻ അന്ന് ഗസ്റ്റ് റോൾ പോലെ ഞാൻ ചെയ്തിരുന്ന കസിന്റെ ക്യാരക്ടർ ആയിരുന്നു. അത് പിന്നീട് സ്വാപ്പ് ആയതാണ്. ഗിരീഷേട്ടൻ എന്നോട് പറഞ്ഞിരുന്നു അതല്ല വേറെ പരിപാടിയാണെന്ന്.
അതിനുമുമ്പ് ആലുവയിൽ ചേട്ടന്റെ വീട്ടിൽ പോയപ്പോൾ കഥ മുഴുവൻ കേട്ടിട്ടുണ്ട്. ശരണ്യയുടെ കഥ മുൻപ് കേട്ടിട്ടുണ്ടായിരുന്നു. കസിൻ എന്ന ക്യാരക്ടർ പറയുമ്പോൾ എനിക്ക് ഓൾമോസ്റ്റ് ഓർമയുണ്ട്. സൂപ്പർ ശരണ്യയുടെ അസോസിയേറ്റ് ഡയറക്ടർ വിഷ്ണു എന്റെ ഫ്രണ്ട് ആണ്.
ഇവരൊക്കെ തണ്ണീർമത്തൻ ദിനങ്ങൾ മുതൽ നമ്മുടെ ഫ്രണ്ട്സാണ്. ഞാൻ ഷൂട്ടിനു പോകുന്നതിനു മുമ്പ് അവനോട് എടാ സ്ക്രിപ്റ്റ് തരുമോ വായിക്കാനാണ് എന്ന് ചോദിച്ചു. എനിക്ക് സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയിട്ട് അഭിനയിക്കാൻ നല്ല പേടിയാണ്. വിഷ്ണു എന്നോട് ‘ഗിരീഷേട്ടൻ കൊടുക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്, നീ ഇങ്ങോട്ട് വാ’എന്ന് പറഞ്ഞു. അവിടെ പോകുന്നു, പരിപാടി ചെയ്തു. തിരിച്ചുപോരുകയാണ്,’ സംഗീത് പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. സംഗീതിന് പുറമെ നസ്‌ലൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍.
Content Highlight: Sangeeth about his entry in super sharanya