സംഘപരിവാര്‍ സുഹൃത്തുമായി നടന്ന സംഭാഷണം എന്ന തരത്തില്‍ നിമോ തായ് 2.0 എന്ന ട്വിറ്റര്‍ ഉപയോക്താവ് ഷെയര്‍ ചെയ്ത കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയുമാണ് ബഹിഷ്‌കരണ ക്യാപെയിന് കാരണം.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ അനുകൂലിയായ സുഹൃത്തുമായി ഒരു വാദപ്രതിവാദം നടന്നു. അവന്‍ പറയുന്നു ഭക്ഷണത്തിനായി നമ്മള്‍ കര്‍ഷകരെയല്ല ആശ്രയിക്കുന്നത്. നമുക്ക് ഭക്ഷണത്തിനായി എപ്പോഴും സ്വിഗ്ഗിയുണ്ടല്ലോയെന്ന്. അതില്‍ അദ്ദേഹം വിജയിച്ചു, എന്നായിരുന്നു ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ്.
ക്ഷമിക്കണം, വിദ്യാഭ്യാസം(ബുദ്ധി) റീഫണ്ട് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു സ്വിഗ്ഗി ഇതിന് നല്‍കിയ മറുപടി. ഇതാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്.
ഇതേത്തുടര്‍ന്ന് ഒരു കൂട്ടം സംഘപരിവാര്‍ അനുയായികള്‍ സ്വിഗ്ഗിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തി. തങ്ങളുടെ ഫോണില്‍ നിന്നും സ്വിഗ്ഗിയുടെ ആപ്പ് ഒഴിവാക്കുന്നുവെന്നും ഇനി മുതല്‍ കടകളില്‍ പോയി തങ്ങള്‍ ഭക്ഷണം കഴിച്ചോളാമെന്നുമായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ മറുപടികള്‍. സ്വിഗ്ഗി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നും നിരവധി പേര്‍ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.
Had an argument with my Bhakt friend over farmers protest.
He said that we are not dependent on farmers for food. We can always order food from Swiggy.