| Friday, 24th August 2018, 7:30 pm

ഉത്തരാഖണ്ഡിനെ കേരളം സഹായിച്ചില്ലെന്ന കെ.സുരേന്ദ്രന്റെ വാദം തെറ്റ്; വിക്കീപീഡിയ എഡിറ്റ് ചെയ്തു: നാണംകെട്ട് സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 2013 ല്‍ ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം ഒരു രൂപ പോലും ധനസഹായം നല്‍കിയില്ലെന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ വാദം തെറ്റ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ രണ്ട് കോടി രൂപ നല്‍കിയത് കൂടാതെ മന്ത്രിമാരടക്കമുള്ളവര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നല്‍കിയിരുന്നു. ഇതിനെയാണ് കെ.സുരേന്ദ്രന്‍ കേരളം സഹായിച്ചില്ലെന്ന് പ്രചരിപ്പിച്ചത്.

കേരളം ഉത്തരാഖണ്ഡിനെ സഹായിച്ചിട്ടുണ്ട് എന്നകാര്യം ഇന്നലെ വരെ വിക്കിപീഡിയയില്‍ ഉണ്ടായിരുന്നു. ആ വിവരങ്ങള്‍ തിരുത്തിക്കൊണ്ടാണ് സുരേന്ദ്രന്‍ ഇത്തരമൊരു കള്ളം പ്രചരിപ്പിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. കേരളം ഉത്തരാഖണ്ഡിന് ധനസഹായം ചെയ്തതുമായി ബന്ധപ്പെട്ട് വിക്കിപീഡിയയില്‍ ഇന്നലെ വരെയുണ്ടായിരുന്ന വിവരം ഇന്നു കാണാനില്ല. എഡിറ്റ് ഹിസ്റ്ററിയില്‍ ഓഗസ്റ്റ് 23, 6:49 പി.എമ്മിന് 272 ബൈറ്റുകള്‍ “ബി.ബി” എന്ന ഭാഗത്തുനിന്ന് നീക്കം ചെയ്തു എന്നാണ് കാണിക്കുന്നത്.


Read Also : “ബീഫ് കറി ഉണ്ടാക്കുന്നതെങ്ങനെ”; ഹിന്ദുമഹാ സഭയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു


ഇതോടെ കേരളത്തെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ സുരേന്ദ്രനും ബി.ജെ.പിയും ആസൂത്രിതമായി ചെയ്യുന്ന വേലകളാണിതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. സാധാരണക്കാരന്‍ ഒരു വാര്‍ത്ത ശരിയാണോ എന്ന് നോക്കുന്ന വിക്കിപ്പീഡിയവരെ എഡിറ്റ് ചെയ്ത് സംഘപരിവാര്‍ അജണ്ട നിശ്ചയിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

Image may contain: text

പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിച്ച് കൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറയുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രളയം ഉണ്ടായപ്പോള്‍ കേന്ദ്രം അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കണക്കുകള്‍ നിരത്തിയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. ചില കണക്കുകള്‍ പറയാതിരുന്നാല്‍ മനസാക്ഷിക്കുത്തുണ്ടാവും എന്ന് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ രാജ്യത്ത് പ്രളയ ദുരന്തമുണ്ടായ ഒരു സംസ്ഥാനത്തിനും കേരളം സാമ്പത്തിക സഹായം നല്‍കിയില്ലെന്നും പറയുന്നുണ്ട്.

ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയ പൊളിച്ചുകൊടുത്തത്. കേരളം സഹായം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കാണിച്ചും സുരേന്ദ്രന്റെ വാദം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാട്ടുന്നുണ്ട്.

We use cookies to give you the best possible experience. Learn more