| Sunday, 15th October 2017, 7:50 pm

'തോല്‍വിയുടെ ചടപടാ ഒച്ചകളാണ് ഈ കേള്‍ക്കുന്നത്; ജനം കലിപ്പ് തീര്‍ക്കുന്നതല്ല എന്ന് പറയാന്‍ സംഘീബ്രോസ്, നിങ്ങള്‍ക്ക് വല്ല ന്യായീകരണങ്ങളുമുണ്ടോ'; സനീഷ് ഇളയിടത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മങ്ങിയെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയം കൊയ്തു.
എന്നാല്‍ ശ്രദ്ധേയമായത് എല്‍.ഡി.എഫ് നടത്തിയ മുന്നേറ്റവും അതിലുമുപരിയായി എന്‍.ഡി.എ നാലാം സ്ഥാനത്തേക്ക് പിന്തള്‌ളപ്പെട്ടതുമാണ്. ബി.ജെ.പിയ്ക്ക് വോട്ടു കുറഞ്ഞതിന് പിന്നില്‍ വേങ്ങരയിലെ ജനങ്ങള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ പുറന്തള്ളിയതാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സനീഷ് ഇളയിടം.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സനീഷിന്റെ പ്രതികരണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 7,055 വോട്ടായിരുന്നു ബിജെപി നേടിയത്. ഇത്തവണ അതില്‍ വലിയ കുറവ് വന്നു. 5728 വോട്ടേ കിട്ടിയുള്ളൂ. അവരുടെ അടിസ്ഥാനരാഷ്ട്രീയമായ ഇതരമതവിദ്വേഷം ഏറ്റവും അഗ്രസ്സീവായി പ്രയോഗിച്ച, മോദീകാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും അവര്‍ വല്ലാതെ ദുര്‍ബ്ബലമാവുകയാണ് ചെയ്തതത് എന്ന് സനീഷ് പറയുന്നു.


Also Read: ‘മോജിജീ, ട്രംപിനെ വീണ്ടും കെട്ടിപിടിക്കാന്‍ സമയമായെന്ന് തോന്നുന്നു’; ട്രംപിന്റെ ട്വീറ്റിനെ മോദിയ്‌ക്കെതിരെയുള്ള ഒളിയമ്പാക്കി രാഹുല്‍ ഗാന്ധി


അതേസമയം, ഗുര്‍ദാസ് പൂരില്‍ ബി.ജെ.പി കോട്ടയില്‍ കോണ്‍ഗ്ര്‌സ് നേടിയ ചരിത്ര വിജയത്തേയും സനീഷ് വിലയിരുത്തുന്നു. നോട്ട് നിരോധം,സാമ്പത്തികമേഖലയെ തകര്‍ത്തത്, തുടര്‍ കൊലപാതകങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന ഇതരമതവിരോധം എന്നിവയ്ക്ക് മേലൊക്കെ ജനം മോദീവിരുദ്ധ പക്ഷത്തിന് നേര്‍ക്ക് ജനം കലിപ്പ് തീര്‍ക്കുന്നതല്ല എന്ന് പറയാന്‍ സംഘീബ്രോസ് , നിങ്ങള്‍ക്ക് വല്ല ന്യായീകരണങ്ങളുമുണ്ടോയെന്ന് സനീഷ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിജയിച്ചത് സംഘപരിവാരവിരുദ്ധരാഷ്ട്രീയമാണ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 7,055 വോട്ടായിരുന്നു ബിജെപി നേടിയത്. ഇത്തവണ അതില്‍ വലിയ കുറവ് വന്നു. 5728 വോട്ടേ കിട്ടിയുള്ളൂ. അവരുടെ അടിസ്ഥാനരാഷ്ട്രീയമായ ഇതരമതവിദ്വേഷം ഏറ്റവും അഗ്രസ്സീവായി പ്രയോഗിച്ച, മോദീകാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും അവര്‍ വല്ലാതെ ദുര്‍ബ്ബലമാവുകയാണ് ചെയ്തതത് എന്ന്. അവരോട് എതിര്‍പ്പുള്ള ലീഗ് വോട്ടര്‍മാരില്‍ കുറേ പേര്‍ ഇടത് പക്ഷത്തിന് വോട്ട് ചെയ്തു എന്ന് മനസ്സിലാക്കണം. 2016ലെ 34,124 എന്നതില്‍ ഇടത്പക്ഷം 41,917 എന്ന നിലയിലേക്ക് ഉയര്‍ന്നതില്‍ ലീഗിന്റെ കുറേ വോട്ട് ഉണ്ട് എന്ന് വേണമല്ലോ മനസ്സിലാക്കാന്‍. സംഘരാഷ്ട്രീയത്തോടുള്ള വിദ്വേഷമാണ് പാളയം വിട്ടുള്ള ഈ വോട്ട് മാറ്റത്തിന് കാരണമെന്ന് മനസ്സിലാക്കാം. എസ്ഡിപിഐക്ക് കിട്ടിയ അധികവോട്ടും ലീഗില്‍ നിന്ന് പോയ സംഘവിരുദ്ധവോട്ടുകള്‍ തന്നെ.
ലീഗ് വോട്ടര്‍മാരിലെ തീവ്രര്‍ അങ്ങോട്ട് വോട്ട് കൊടുത്ത് കാണണം. 3049 എന്നതില്‍ നിന്ന് അവര്‍ വോട്ടെണ്ണം 8648 ആക്കി ഉയര്‍ത്തി. (അവര്‍ക്ക് വോട്ട് കൂടുന്നത് ആശങ്കാകരമല്ലേ എന്ന ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്,അത് പിന്നീട് വിശകലനം ചെയ്യാവുന്നതേയുള്ളൂ).

ഗുര്‍ദാസ് പൂരിലേക്ക് നോക്കൂ.

ഇതെഴുതുമ്പോള്‍ 1,82000 വോട്ടിന് ലീഡ് ചെയ്യുകയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അവിടെ. വിനോദ് ഖന്ന എന്ന സൂപ്പര്‍താര,രാഷ്ട്രീയക്കാരന്‍ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലമായിരുന്നു അത്. അദ്ദേഹം അന്തരിച്ചതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ് ,ഓര്‍ക്കണം. സഹതാപതരംഗം ഉണ്ടായില്ല എന്ന് മാത്രമല്ല കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് ഭീമാകാരമായ പിന്തുണയാണ് വോട്ടര്‍മാര്‍ കൊടുത്ത് കൊണ്ടിരിക്കുന്നത്. നോട്ട് നിരോധം,സാമ്പത്തികമേഖലയെ തകര്‍ത്തത്, തുടരന്‍ കൊലപാതകങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന ഇതരമതവിരോധം എന്നിവയ്ക്ക് മേലൊക്കെ ജനം മോദീവിരുദ്ധ പക്ഷത്തിന് നേര്‍ക്ക് ജനം കലിപ്പ് തീര്‍ക്കുന്നതല്ല എന്ന് പറയാന്‍ സംഘീബ്രോസ് , നിങ്ങള്‍ക്ക് വല്ല ന്യായീകരണങ്ങളുമുണ്ടോ.
സംഘപരിവാരരാഷ്ട്രീയത്തിന്റെ അനിവാര്യമായ തോല്‍വിയുടെ ചടപടാ ഒച്ചകളാണ് ഈ കേള്‍ക്കുന്നത്
എന്നാണ് എനിക്ക് …

We use cookies to give you the best possible experience. Learn more