| Wednesday, 18th March 2015, 3:48 pm

ഈ വിഷയത്തില്‍ ജമീലാ പ്രകാശത്തിന്റെ പക്ഷത്താണ് ഈയുള്ളവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ക്ക് പുരുഷന്മാരുടെ ലൈംഗികാഗ്രഹം മാത്രമാണ് കാരണം എന്ന് ചിന്തിച്ചിരുന്നൊരാള്‍ തന്നെയാണ് ഞാനും. ഇപ്പോള്‍ ഞാനങ്ങനെ കരുതുന്നില്ല. ആ അക്രമോത്സുകമായ ലൈംഗികാഗ്രഹം ഉണ്ടാക്കപ്പെടുന്നതാണ്, എങ്ങനെയാണത് ജനിച്ച നാള്‍ മുതല്‍ നാട്ടിലെ ആണുങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നത്, അതിന്റെ രാഷ്ട്രീയമെന്താണ് എന്ന് ഇപ്പോഴറിയാം.

| ഒപ്പീനിയന്‍ | സനീഷ് എളയടത്ത് |

“സ്ത്രീകള്‍ രണ്ടാം കിടയാണ്, അവര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തേണ്ടവരാണ് ആണുങ്ങള്‍ എന്ന ചിന്തയാണ് ഒരാളെ ബലാത്സംഗിയാക്കുന്നത് എന്ന്. ഈ സ്ത്രീവിരുദ്ധചിന്തക്കകത്താണ് മത്സ്യം വെള്ളത്തിലെന്ന പോലെ നമ്മള്‍ എന്ന്. ഒറ്റയൊറ്റ വ്യക്തികളല്ല സമൂഹമാണ്, രാഷ്ട്രീയമാണ് ബലാത്സംഗി എന്നിപ്പോഴറിയാം. ഡെല്‍ഹി ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷമുണ്ടായ നിരവധിയായ ചര്‍ച്ചകള്‍ ഇക്കാര്യത്തിന് കൂടുതല്‍ വ്യക്തത നല്‍കിയിട്ടുമുണ്ട്.”

ജമീലാ പ്രകാശം വിഷയത്തിലെടുക്കുന്ന നിലപാട് മുതിര്‍ന്നയാളല്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ആവശ്യമുള്ള നിഷ്പക്ഷതയ്ക്ക് കോട്ടം വരുത്തുന്നു എന്ന് സ്‌നേഹബുദ്ധ്യാ പലരും വിളിച്ചും മെസേജ് ചെയ്തും പറയുന്നുണ്ട്. അവര്‍ കാണിക്കുന്ന കരുതല്‍ എനിക്ക് മനസ്സിലാകുന്നുമുണ്ട്. പക്ഷെ ഇപ്പറയുന്ന നിഷ്പക്ഷത ഇക്കാര്യത്തില്‍ പാലിക്കാനാവുകയില്ല എന്ന് ഖേദപൂര്‍വ്വം അറിയിച്ച് കൊള്ളട്ടെ. അത് ഭരണപക്ഷത്തോട് എതിര്‍പ്പ് പുറത്ത് കാണിക്കണമെന്ന് മനപ്പൂര്‍വ്വം തീരുമാനിച്ചൊട്ടൊന്നുമല്ല. ജമീലാ പ്രകാശം ഉയര്‍ത്തുന്ന രാഷ്ട്രീയപ്രശ്‌നം കക്ഷിരാഷ്ട്രീയ തമ്മിലടിയെക്കാള്‍ വലുതായൊരു പ്രശ്‌നമാണ് എന്നൊരു തോന്നലുള്ളത് കൊണ്ടാണ്.

ഗംഭീരമായ രാഷ്ട്രീയപ്രകടനത്തിലൂടെയാണ് പുരുഷാധിപത്യത്തിന്റെ കൈ ശരീരത്തില്‍ വന്ന് വീണ ആ നിമിഷം തൊട്ട് അതിനോട് ജമീലാ പ്രകാശം പ്രതികരിക്കുന്നത് എന്നതില്‍ എനിക്ക് അവരോടുള്ള വളരെ വലുതായ ആദരവ് വീണ്ടും അറിയിക്കുന്നു.

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ക്ക് പുരുഷന്മാരുടെ ലൈംഗികാഗ്രഹം മാത്രമാണ് കാരണം എന്ന് ചിന്തിച്ചിരുന്നൊരാള്‍ തന്നെയാണ് ഞാനും. ഇപ്പോള്‍ ഞാനങ്ങനെ കരുതുന്നില്ല. ആ അക്രമോത്സുകമായ ലൈംഗികാഗ്രഹം ഉണ്ടാക്കപ്പെടുന്നതാണ്, എങ്ങനെയാണത് ജനിച്ച നാള്‍ മുതല്‍ നാട്ടിലെ ആണുങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നത്, അതിന്റെ രാഷ്ട്രീയമെന്താണ് എന്ന് ഇപ്പോഴറിയാം.

സ്ത്രീകള്‍ രണ്ടാം കിടയാണ്, അവര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തേണ്ടവരാണ് ആണുങ്ങള്‍ എന്ന ചിന്തയാണ് ഒരാളെ ബലാത്സംഗിയാക്കുന്നത് എന്ന്. ഈ സ്ത്രീവിരുദ്ധചിന്തക്കകത്താണ് മത്സ്യം വെള്ളത്തിലെന്ന പോലെ നമ്മള്‍ എന്ന്. ഒറ്റയൊറ്റ വ്യക്തികളല്ല സമൂഹമാണ്, രാഷ്ട്രീയമാണ് ബലാത്സംഗി എന്നിപ്പോഴറിയാം. ഡെല്‍ഹി ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷമുണ്ടായ നിരവധിയായ ചര്‍ച്ചകള്‍ ഇക്കാര്യത്തിന് കൂടുതല്‍ വ്യക്തത നല്‍കിയിട്ടുമുണ്ട്.

നിയമസഭയ്ക്കകത്ത് ജമീലാ പ്രകാശം ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇവര്‍ക്ക് മേല്‍ ഇങ്ങനെ ആധിപത്യം പുലര്‍ത്തിയാല്‍ ഇവരെ അടക്കി നിര്‍ത്താം എന്ന പുരുഷചിന്ത ഉണ്ട് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. ചുമ്മാ സ്ത്രീവിരുദ്ധത, പുരുഷാധിപത്യം എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നില്‍ വന്ന് വീണ റിയല്‍ ലൈഫ് സിറ്റുവേഷന്‍ ആണ് എന്നെ സംബന്ധിച്ചിടത്തോളം നിയമസഭയിലെ പ്രശ്‌നം.അതിനോടിങ്ങനെയല്ലാതെ നിലപാടെടുക്കാവുന്നതല്ല.

ഗംഭീരമായ രാഷ്ട്രീയപ്രകടനത്തിലൂടെയാണ് പുരുഷാധിപത്യത്തിന്റെ കൈ ശരീരത്തില്‍ വന്ന് വീണ ആ നിമിഷം തൊട്ട് അതിനോട് ജമീലാ പ്രകാശം പ്രതികരിക്കുന്നത് എന്നതില്‍ എനിക്ക് അവരോടുള്ള വളരെ വലുതായ ആദരവ് വീണ്ടും അറിയിക്കുന്നു.

അത് കൊണ്ട് നിഷ്പക്ഷത.അത് അത്ര ഗംഭീരമായ മൂല്യമല്ല എപ്പോഴും. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ദീപസ്തംഭങ്ങളായി ഇന്നാട്ടില്‍ നൂറ്റാണ്ടിലേറെയായി ഉള്ള വലിയ മാധ്യമസ്ഥാപനങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നത് തിരിച്ചാണ്. കണ്‍സിസ്റ്റന്റ് ആയി ഒറ്റ പക്ഷത്ത് എന്നാണ് അവര്‍ സ്വയം തെളിവ് നല്‍കുന്നത്. പക്ഷമേതെന്ന് പക്ഷെ നിങ്ങളാണ് തീരുമാനിക്കേണ്ടത്.

ഒരൊറ്റ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോട് യോജിക്കുന്നുമുണ്ട്. എന്ത് കൊണ്ട് പരാതി പറയാന്‍ വൈകി എന്ന അദ്ദേഹമുയര്‍ത്തുന്ന പോയിന്റിനോട്. ഇത്ര ഗൗരവതരമായ വിഷയത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷം പൂര്‍ണ വിജയമല്ല എന്ന് ഒരു സാധാരണക്കാരന്‍ എന്ന നിലയ്ക്ക് ഞാന്‍ വിലയിരുത്തുന്നു.

മത്സ്യത്തിന് ജലമെന്ന പോലെയും മനുഷ്യന് കാറ്റെന്ന പോലെയും ഇഴുകിച്ചേര്‍ന്ന് കിടക്കുന്ന സ്ത്രീവിരുദ്ധരാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്ന് അവരും മുക്തരല്ല എന്നതാണ് ഈ വൈകലിനും, ഗൗരവക്കുറവിനും കാരണം എന്നും ഞാന്‍ വിചാരിക്കുന്നു.

അത് കൊണ്ട് നിഷ്പക്ഷത.അത് അത്ര ഗംഭീരമായ മൂല്യമല്ല എപ്പോഴും. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ദീപസ്തംഭങ്ങളായി ഇന്നാട്ടില്‍ നൂറ്റാണ്ടിലേറെയായി ഉള്ള വലിയ മാധ്യമസ്ഥാപനങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നത് തിരിച്ചാണ്. കണ്‍സിസ്റ്റന്റ് ആയി ഒറ്റ പക്ഷത്ത് എന്നാണ് അവര്‍ സ്വയം തെളിവ് നല്‍കുന്നത്. പക്ഷമേതെന്ന് പക്ഷെ നിങ്ങളാണ് തീരുമാനിക്കേണ്ടത്.

ഈ വിഷയത്തില്‍ ജമീലാ പ്രകാശത്തിന്റെ പക്ഷത്താണ് ഈയുള്ളവന്‍. വേഴ്സ്റ്റ് ആയ പുരുഷാധിപത്യരാഷ്ട്രീയത്തിന് പുറത്ത് വേണം നിങ്ങളുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത് എന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളിലെ അടയാളമുഖമാണ് ജമീലാ പ്രകാശത്തിന്റേത്.പേരും മുഖവും വേണ്ട ഞങ്ങള്‍ നിര്‍ഭയയെന്ന് വിളിച്ച് മെഴുകുതിരി കത്തിച്ചോളാം എന്ന വഴവഴാ നിലപാടിനെക്കാള്‍ നല്ലത് ഇതാണെന്നും ഞാന്‍ വിചാരിക്കുന്നു.

We use cookies to give you the best possible experience. Learn more