ഡോക്യുമെന്ററി നിര്‍മ്മാണത്തിനായി വന്ന ചെലവ് സ്വാഭാവികമായും വലുതാണ്.കന്ദമാല്‍ പോലുള്ളത് ആവര്‍ത്തിക്കില്ലാത്ത ഭാവിയെ സൃഷ്ടിക്കാനുള്ള രാഷ്ടീയപ്രവര്‍ത്തനമാണ്,അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ പിന്തുണ ഉണ്ടാകേണ്ടതുണ്ട് എന്ന് കരുതുന്നവരുടെ സാമ്പത്തിക സഹായം തേടുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അയക്കാവുന്നതാണ്.
ഒറീസ്സയിലെ കന്ദമാലില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് കെ പി ശശി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് വോയ്‌സസ് ഫ്രം ദ് റൂയിന്‍സ്.
2008 ഓഗസ്റ്റിലാണ് കന്ദമാല്‍ ഹിന്ദുത്വ തീവ്രവാദികളുടെ തീവ്രവാദപ്രവര്‍ത്തനത്തിനിരയായത്. തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത് തീയിട്ടു.ആറായിരത്തിലേറെ വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായി. ഇപ്പോഴും അപ്രദേശത്തെ ആദിവാസി,ദലിത് ക്രിസ്ത്യാനികള്‍ നീതിക്കായുള്ള പോരാട്ടത്തിലാണ്. ആ വര്‍ഗീയകലാപത്തെക്കുറിച്ച്, അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദരാഷ്ട്രീയത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ് വോയ്‌സസ് ഫ്രം ദ് റൂയിന്‍സ്.
ഒഡീഷയില്‍ എതിരേറ്റത് കത്തിക്കരിഞ്ഞ കാഴ്ചകള്‍
രാജ്യത്തെ പ്രധാനപ്പെട്ട മീഡിയാ ആക്ടിവിസ്റ്റും, സംവിധായകനുമായ കെ പി ശശിയാണ് ഈ ഡോക്യുമെന്ററിയുടെ സംവിധായകന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആയിരുന്ന കെ ദാമോദരന്റെ മകനാണ് കെ പി ശശി.
ഡോക്യുമെന്ററി നിര്‍മ്മാണത്തിനായി വന്ന ചെലവ് സ്വാഭാവികമായും വലുതാണ്.കന്ദമാല്‍ പോലുള്ളത് ആവര്‍ത്തിക്കില്ലാത്ത ഭാവിയെ സൃഷ്ടിക്കാനുള്ള രാഷ്ടീയപ്രവര്‍ത്തനമാണ്,അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ പിന്തുണ ഉണ്ടാകേണ്ടതുണ്ട് എന്ന് കരുതുന്നവരുടെ സാമ്പത്തിക സഹായം തേടുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അയക്കാവുന്നതാണ്.
പണം തരാനില്ലാത്തവര്‍ക്ക് നിശബ്ദരായി പിരിഞ്ഞ് പോകാവുന്നതാണ്. കൂതറ കമന്റിട്ട് ബോറടിപ്പിക്കരുത്.