ആമേൻ എന്ന ചിത്തത്തിലെ തന്റെ കഥാപാത്രം ചെയ്യാനിരുന്നത് തമിഴ് നടി നമിതയായിരുന്നുവെന്ന് നിർമാതാവ് സാന്ദ്ര തോമസ്. താൻ ഒരു ജഡ്ജുമായി വഴക്കിട്ടിട്ടുണ്ടെന്നും ആ സംഭവത്തെ തുടർന്നാണ് ആമേൻ എന്ന ചിത്ത്രത്തിലെ ബോൾഡ് ആയിട്ടുള്ള കഥാപാത്രം ചെയ്യാൻ ലിജോ ജോസ് പെല്ലിശ്ശേരി ക്ഷണിച്ചതെന്നും സാന്ദ്ര പറഞ്ഞു.
‘ആമേൻ എന്ന പടത്തിലെ കഥാപാത്രം ലിജോ പറഞ്ഞിട്ട് ചെയ്തതാണ്. അത് ശെരിക്കും ചെയ്യാനിരുന്നത് തമിഴ് നടി നമിതയാണ്. അവസാന നിമിഷം നമിത മാറിക്കഴിഞ്ഞപ്പോൾ ലിജോ അത് എന്നോട് ചെയ്യാമോ എന്ന് ചോദിച്ചു.
ആ സമയത്ത് ‘ജഡ്ജി ചേട്ടാ’ എന്നാണ് ലിജോ എന്നെ വിളിക്കുന്നത്. കാരണം ഞാൻ ഒരു ജഡ്ജി ആയിട്ട് വഴക്കുണ്ടാക്കിയിട്ടുണ്ട്. പുള്ളി ജഡ്ജി ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.
വണ്ടിയുടെ എന്തോ കുഴപ്പംകൊണ്ട് പൊലീസ് പിടിച്ചപ്പോൾ റോഡിൽ വണ്ടി ഇട്ടിട്ട് പോകാൻ പറഞ്ഞു. വണ്ടിയിൽ ഉള്ളവരെ വീട്ടിൽ ആക്കിയിട്ട് വരാമെന്ന് ഞാൻ പറഞ്ഞു. പുള്ളി സമ്മദിച്ചില്ല. അത് അടിയിൽ കലാശിച്ചു. വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. അപ്പോൾ ഡയറക്ടർ സാജിദ് അവിടെ ഉണ്ടായിരുന്നു. അവൻ അത് അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് ലിജോയോടൊക്കെ പോയി പറഞ്ഞു. അതിന് ശേഷം എല്ലാവരും എന്നെ ‘ജഡ്ജി ചേട്ടാ’ എന്നാണ് വിളിക്കുന്നത്. ആ ഒരു സംഭവത്തിൽനിന്നാണ് എന്നെ ആമേൻ എന്ന പടത്തിലെ ബോൾഡ് കഥാപാത്രം ചെയ്യാൻ വിളിക്കുന്നത്.
ആട് എന്ന പടത്തിലെ അത്രയും ബോൾഡ് ആയിട്ടുള്ള കഥാപത്രം ചെയ്യാൻ വേറെ ആളെ വിളിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നിയില്ല. അത്രക്ക് ചെറിയ വേഷം ആയിരുന്നു. എന്റെ ആടയാഭരണങ്ങൾ കൊണ്ടാണ് കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്,’ സാന്ദ്ര തോമസ് പറഞ്ഞു.
Content Highlights: Sandtra Thomas on Namitha