| Monday, 17th June 2024, 12:34 pm

ആ വെള്ളമടി സീനിലെല്ലാം ഷെയ്നിന് പഴയ ലാലേട്ടൻ വൈബ് ആയിരുന്നു,അത് അദ്ദേഹവും പറഞ്ഞു: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ആന്റോ ജോസ് പെരേരയും എബി ജോസ് പെരേരയും ചേര്‍ന്ന് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. സാന്ദ്രാ തോമസ് നിര്‍മിച്ച ചിത്രത്തില്‍ മഹിമാ നമ്പ്യാരാണ് നായിക. ബാബുരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ ഏഴിന് റിലീസായ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തിലെ ഷെയ്ൻ നിഗത്തിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ഷെയ്നിനെ കാണുമ്പോൾ തനിക്ക് പഴയ മോഹൻലാലിനെ ഓർമ വരുമെന്ന് സാന്ദ്ര തോമസ് പറയുന്നു. ചിത്രത്തിലെ പല സീനുകളിലും തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്നും പ്രത്യേകിച്ച് ക്ലൈമാക്സ്‌ ഭാഗങ്ങളിലെ ഷെയ്നിന്റെ അഭിനയം അങ്ങനെ ആയിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഷെയ്നിനെ കാണുമ്പോഴൊക്കെ എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട്. ആദ്യ ദിനം മുതൽ തോന്നുന്നുണ്ട്, പഴയ ലാലേട്ടനെ പോലെ.

പല സ്ഥലങ്ങളി

ലും പഴയ ലാലേട്ടൻ വൈബ് അടിക്കുന്നുണ്ടായിരുന്നു പല സ്ഥലങ്ങളിലും. പെർഫോമൻസിലുമുണ്ട് അത്. ലിറ്റിൽ ഹാർട്ട്സിന്റെ ക്ലൈമാക്സ്‌ ഭാഗങ്ങളിൽ വെള്ളമടിച്ചിട്ടുള്ള സീനുകളിലെല്ലാം ശരിക്കും ഒരു ലാലേട്ടന്റെ ഒരു സാധനമുണ്ട്.

ഷെയ്ൻ അഭിനയിക്കുമ്പോൾ രഞ്ജി( രഞ്ജി പണിക്കർ)സാറൊക്കെ അതവിടെ ഇരുന്ന് പറയുന്നുമുണ്ടായിരുന്നു,’ സാന്ദ്ര തോമസ് പറയുന്നു.

അതേസമയം മൂന്ന് വ്യത്യസ്ത പ്രണയകഥ പറയുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ആർ. ഡി. എക്‌സിന് ശേഷം ഷെയ്ൻ – മഹിമ കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlight: Sandra Thomas Talk About Shane nigam;s Acting In Little Hearts

We use cookies to give you the best possible experience. Learn more