മലയാളത്തിലെ അറിയപ്പെടുന്ന നിർമാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. നിർമാതാവ് വിജയ് ബാബുവിനൊപ്പം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസ് എന്ന ചലച്ചിത്ര നിർമാണ കമ്പനി ആരംഭിച്ചു. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിന്മാറുകയും സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിക്കുകയും ചെയ്തു.
സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, മോഹൻലാൽ നായകനായ പെരുച്ചാഴി എന്നിവ നിർമിച്ചത് സാന്ദ്ര തോമസാണ്. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സാന്ദ്രാ തോമസ്.
ഇപ്പോൾ സിനിമാ സെറ്റിൽ വിളമ്പുന്നത് അമിത ഭക്ഷണമാണെന്ന് പറയുകയാണ് സാന്ദ്രാ തോമസ്.
വളരെ ലാവിഷ് ഫുഡാണ് സിനിമാ സെറ്റുകളിൽ ഉള്ളതെന്നും ആരാണ് വീട്ടിൽ ഇത്രയുമധികം ഭക്ഷണം കഴിക്കുന്നതെന്നും പറയുകയാണ് സാന്ദ്രാ തോമസ്.
പോപഡോം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്.
‘വളരെ ലാവിഷ് ഫുഡാണ് സിനിമാ സെറ്റുകളിൽ ഉള്ളത്. ലാവിഷ് എന്ന് പറഞ്ഞുകഴിഞ്ഞാൽ രാവിലെ ഒരു ഏഴു മണിക്ക് ഒക്കെയായിരിക്കും എല്ലാവരും വരുന്നത്. അപ്പോൾ ആ സമയത്ത് ഒരു ഏഴരയാകുമ്പോൾ ചായയും ബിസ്കറ്റും മറ്റ് സ്നാക്സും ഉണ്ടാകും. അതുകഴിഞ്ഞ് ഒരു എട്ടര, ഒമ്പത് മണിയാകുമ്പോൾ ഇടിയപ്പം, ദോശ, ഇഡലി, ഉപ്പുമാവ്, പഴം പുഴുങ്ങിയത്, മുട്ട എല്ലാ സാധനങ്ങളും ഉണ്ട്. ആരാണ് വീട്ടിൽ ഇത്രയും ബുഫെ ആയിട്ട് കഴിക്കുന്നത്.
ഇരിക്കുന്ന കാണുമ്പോൾ നമ്മൾ എല്ലാവരും ഇതെല്ലാം എടുക്കുമല്ലോ? ഇത് കഴിഞ്ഞ് പതിനൊന്ന് മണിയാകുമ്പോൾ നാരങ്ങാ വെള്ളം, ജ്യൂസ്, ബിസ്കറ്റ് പിന്നെ വേണ്ട സ്നാക്സ് ഒക്കെ ആ സമയത്ത് എത്തും.
ഇതുകഴിഞ്ഞ് ഉച്ചയാകുമ്പോഴേക്കും ഹെവി മീലാണ്. അതിൽ ചിക്കൻ, മട്ടൺ, ബീഫ്, ഫിഷ്, ഫ്രൈകൾ എല്ലാം ഉണ്ടാകും. പിന്നെ തോരൻ, മെഴുക്കുവരട്ടി അങ്ങനെ പലതും. നമ്മൾ ഓണത്തിന് പോലും അത്രും ഹെവിയായിട്ട് കഴിക്കില്ല. നാല് മണിയാകുമ്പോൾ വീണ്ടും ചായയും സ്നാക്സും,’ സാന്ദ്രാ തോമസ് പറഞ്ഞു.
Content Highlight: Sandra Thomas saying that excessive food serving on movie sets