ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ഓം ശാന്തി ഓശാന. സംവിധായകന്‍ കൂടിയായ മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. മിഥുന്‍ മനുവേലിനൊപ്പം നടക്കാതെ പോയ തന്റെ പ്രോജക്ടാണ് ഓം ശാന്തി ഓശാന എന്ന് പറയുകയാണ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്.
അതിന് ശേഷം മിഥുന്റെ മറ്റൊരു പ്രൊജക്ട് വന്നെങ്കിലും തനിക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്ടായിരുന്നുവെന്നും എന്നാല്‍ ബിസിനസ് പങ്കാളി ആയിരുന്ന വിജയ് ബാബു താനറിയാതെ അവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു.
‘ആ പ്രൊജക്റ്റ് നടക്കാതെ പോയി. എനിക്ക് ഭയങ്കര വിഷമമായി. മാനസികമായി ഞാന്‍ വളരെ തകര്‍ന്നുപോയ ഒരു സംഭവം ആയിരുന്നു അത്. ഞാന്‍ അവരുടെ അപ്പോളജി ലെറ്റര്‍ ഒക്കെ ഓഫീസില്‍ കൊണ്ടുവന്ന് തൂക്കിയിട്ടിരുന്നു.
പിന്നീട് മിഥുന്റെ കയ്യില്‍ ഒരു നല്ല സ്റ്റോറി ഉണ്ടെന്നറിഞ്ഞപ്പോഴും അത് കേള്‍ക്കണ്ട എന്ന നിലപാടിലായിരുന്നു ഞാന്‍. പക്ഷെ മിഥുനോട് എനിക്ക് ദേഷ്യം ഒന്നുമില്ല. എന്റെ ദേഷ്യവും ബഹളവും ഒക്കെ അപ്പോള്‍ ഉള്ളതേയുള്ളു. പക്ഷെ എനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയതുകൊണ്ടും പിന്നീട് അതിലേക്ക് പോകാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടും അത് വിട്ടു.
പക്ഷേ ഞാന്‍ ഇല്ലാത്ത ഒരു ദിവസം ഇവര്‍ ഫ്രൈഡേ ഫിലിം ഹോക്സിലേക്ക് വന്ന് വിജയ്‌യോട് കഥ പറഞ്ഞു. വിജയ് അതൊരു ഷോട്ട് ഫിലിം ആയിട്ട് ചെയ്യാനാണ് പറഞ്ഞത്. പിന്നീടത് സിനിമയാക്കുന്നതിനുള്ള സ്‌കോപ്പ് ഉണ്ടെന്നും വിജയ് പറഞ്ഞു. ആ സിനിമയാണ് ആട്. ചര്‍ച്ചയൊക്കെ പുരോഗമിച്ച കഴിഞ്ഞതിന് ശേഷമാണ് എന്നോട് പറയാനിരുന്നത്. മിഥുന്റെ ചിത്രം ആയിരുന്നതുകൊണ്ട് അവര്‍ക്ക് എന്നോട് പറയാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.
മിഥുനോട് എനിക്ക് ദേഷ്യം ഒന്നുമില്ല. പക്ഷെ ആ കാര്യത്തില്‍ എനിക്ക് വിജയ്‌യോട് ചെറിയ വിഷമം തോന്നി. കാരണം എനിക്ക് അത്രയും വിഷമമായിട്ടുള്ളൊരു കാര്യം ആണെന്നുള്ളത് അറിഞ്ഞുകൊണ്ട് അവരുമായി പുതിയ ചിത്രം തുടങ്ങാന്‍ തീരുമാനിച്ചതില്‍ എനിക്ക് വിജയ്‌യോട് ഒരു വിഷമം തോന്നി.
ഇതെല്ലം ബിസിനസ് അല്ലെ, എന്തിനാണ് അങ്ങനെ കാണുന്നത്, എന്തിനാണ് അങ്ങനെ ദേഷ്യം വെക്കുന്നത് എന്ന് വിജയ് പറഞ്ഞു. എനിക്ക് പെര്‍മനന്റ് ദേഷ്യം ഒന്നുമില്ല, മാനസികമായ ഒരു ബുദ്ധിമുട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അന്ന് വളരെയധികം വിഷമിച്ചതുകൊണ്ട് അവരുമായി വീണ്ടും പടം ചെയ്യാനായിട്ടുള്ള ബുദ്ധിമുട്ടുണ്ട്.
പിന്നീട് മിഥുന്‍ വളരെ ഫ്രണ്ട്ലി ആയിട്ടാണ് എന്നോട് പെരുമാറിയത്. അതൊന്നും മനസില്‍ വെക്കണ്ട, എന്നും ഇനി നമുക്ക് അടിച്ചുപൊളിച്ചു പടം ചെയ്യാം എന്നും പറഞ്ഞു. ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയും ആടാണ്. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ തീര്‍ത്ത പടം കൂടിയാണ് ആട്.
പക്ഷെ ആ ഒരു ഇന്‍സിഡന്റില്‍ വിജയ്‌യോട് എനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. അത് ചിലപ്പോള്‍ വിജയ്‌യും ഇപ്പോഴായിരിക്കും അറിയുന്നത്. കാരണം ഒരു ബിസിനസ് പാര്‍ട്ണറില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. നമുക്ക് വിഷമം ഉണ്ടാക്കിയ ഒരാളുടെ കൂടെ ബിസിനസ് ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് എനിക്ക് അപ്പോള്‍ ഉണ്ടായിരുന്നു,’ സാന്ദ്ര പറഞ്ഞു.
Content Highlight: sandra thomas about a bad experience from vijay babu