| Tuesday, 2nd May 2023, 10:35 am

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കരുമകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ കൃഷ്ണ കുമാര്‍ എന്ന ആര്‍.ആര്‍.എസ് പ്രവര്‍ത്തകന്‍ കേസില്‍ അറിസ്റ്റിലായിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രകാശും ഇപ്പോള്‍ അറസ്റ്റിലായ ശബരിയുമാണ് ആശ്രമം തീവെച്ച സംഭവത്തില്‍ നേരിട്ട് പങ്കാളിയായതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യക്ക് ശേഷം മാസങ്ങള്‍ക്ക് ശേഷം ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന് പ്രകാശിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് പ്രശാന്ത് മൊഴിമാറ്റുകയും ചെയ്തിരുന്നു. തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് പ്രശാന്ത് മൊഴി നല്‍കിയത്. ക്രൈം ബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയില്‍ പ്രശാന്ത് പറഞ്ഞത്. എന്നാല്‍ മൊഴിമാറ്റാനുണ്ടായ സാഹചര്യം അറിയില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേരെ ആക്രമണമുണ്ടാവുന്നത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. തീയിട്ടവര്‍ ഷിബു സ്വാമിക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും അവിടെ വെച്ചിരുന്നു.

Content Highlight: Sandipananda Giri’s ashram burning case; One more RSS worker arrested

We use cookies to give you the best possible experience. Learn more