തിരുവനന്തപുരം: സി.പി.ഐ.എം ക്ലിഫ് ഹൗസ് ഉപരോധനത്തിനെതിരെ പ്രതികരിച്ച സന്ധ്യ കോണ്‍ഗ്രസ് വേദിയില്‍. കോണ്‍ഗ്രസിലെ ഉന്നത നോതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് സന്ധ്യ ആദ്യാവസാനം പങ്കെടുത്തത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പമായിരുന്നു സന്ധ്യയുടെ സ്ഥാനം.
കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു സി.പി.ഐ.എം ക്ലിഫ് ഹൗസ് ഉപരോധിച്ച് കൊണ്ട് സോളാര്‍ സമരം ആരംഭിച്ചിരുന്നത്. ഇതിന്റെ നാലാം ദിവസം രാവിലെയായിരുന്നു വഴി തടഞ്ഞുവെന്ന് പറഞ്ഞുകൊണ്ടുള്ള സന്ധ്യയുടെ പ്രതിഷേധം. സംഭവം വിവാദമാവുകയും സമരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സന്ധ്യയുടെ പ്രതിഷേധം സോളാര്‍ സമരത്തെ വളരെ മോശമായി ബാധിക്കുകയും ചെയ്തിരുന്നു.
സന്ധ്യ കോണ്‍ഗ്രസുകാരിയാണെന്നും സംഭവം ആസൂത്രിതമാണെന്നും അപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയമില്ലെന്നായിരുന്നു സന്ധ്യയുടെ മറുപടി.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ സിഡി പ്രകാശന ചടങ്ങിലാണ് സന്ധ്യ ഇപ്പോള്‍ പങ്കെടുത്തിരിക്കുന്നത്.