കൊച്ചി: ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ മോശം പെര്‍ഫോമന്‍സില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍.
“നിങ്ങള്‍ അര്‍ഹിക്കുന്നത് ഞങ്ങള്‍ക്ക് തരാന്‍ പറ്റിയിട്ടില്ല. ആത്മാര്‍ത്ഥമായ ഹൃദയത്തോട് കൂടെ ഞങ്ങളുടെ മികച്ചത് തന്നെയാണ് നല്‍കിയിട്ടുള്ളത്. പക്ഷെ ചില സമയങ്ങളില്‍ എത്ര കഠിനാദ്ധ്വാനം ചെയ്താലും വിജയിക്കണമെന്നില്ല. കഴിഞ്ഞ കാര്യങ്ങളെ തിരുത്താന്‍ കഴിയില്ല. 2019 ല്‍ കാര്യങ്ങള്‍ അനുകൂലമാക്കുന്നതിന് ഞങ്ങള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യും” ജിങ്കന്‍ പറഞ്ഞു.
ഐ.എസ്.എല്ലില്‍ ഈ സീസണില്‍ ആദ്യ മത്സരത്തില്‍ മാത്രം ജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് മറ്റുള്ള മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്നലെ മുംബൈ എഫ്.സിയോട് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് വഴങ്ങിയത്.
ഇന്നലത്തെ കളിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചിരുന്നു. വിജയത്തോടെ 12 മത്സരങ്ങളില്‍ 24 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഒരൊറ്റ വിജയവുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.