| Tuesday, 30th May 2017, 7:39 am

'അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും?'; ശശികലയെ ട്രോളി സന്ദീപാനന്ദ ഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ മോഹല്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മഹാഭാരതം എന്ന തലക്കെട്ടില്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.

1000കോടി മുതല്‍മുടക്കി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിമാറാന്‍ പോകുന്ന സര്‍വോപരി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം എന്ന് ചോദിച്ച സന്ദീപാനന്ദഗിരി ചിത്രത്തിന് ആശംസകളും നേര്‍ന്നു.


Also Read: ‘ജനങ്ങള്‍ പറയേണ്ടത് കോടതി പറഞ്ഞു’; വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നത് നിര്‍ത്തണമെന്ന് അര്‍ണബ് ഗോസ്വാമിയോട് ദല്‍ഹി ഹൈക്കോടതി


അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും? എന്നാണ് സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.

എം.ടി യിലൂടെ പ്രവര്‍ത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ടെന്നു പറഞ്ഞ സന്ദീപാനന്ദ എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയായി വന്നാല്‍ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലര്‍ക്കും മഹാഭാരതം ആഴത്തില്‍ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ടെന്നും അടിവരയിടുന്നു.


Don”t Miss: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്തുകൊണ്ട് മഹാഭാരതമെന്നപേര്‍?
പ്രിയ സുഹൃത്തുക്കളേ രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്.1000കോടി മുതല്‍മുടക്കി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിമാറാന്‍ പോകുന്ന സര്‍വോപരി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം?
അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ?
പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും?
വ്യാസന്റെ രാമനോ സീതയോ അല്ല വാത്മീകിയുടെ രാമനും സിതയും,
ഇതുരണ്ടുമല്ല ഗോസ്വാമി തുളസീദാസിന്റെ രാമനും സീതയും അവിടെ പ്രാമുഖ്യം ഹനുമാനാണ്.
ഇതില്‍നിന്നെല്ലാം വിത്യസ്തമാണ് കബരാമായണത്തില്‍ രാമന്‍.
വാസിഷ്ഠത്തിലേക്കുവരുന്‌പോള്‍ ഇതെല്ലാം മാറിമറയുന്നു.
ഭാഗവതത്തിലെ കൃഷ്ണനല്ല മഹാഭാരതത്തിലെ കൃഷ്ണന്‍.
ഇതുരണ്ടുമല്ല നാരായണീയത്തിലെ കൃഷ്ണന്‍.
ഗോപികാഗീതത്തിലെ കൃഷ്ണനല്ല ഭഗവത്ഗീതയിലെ കൃഷ്ണന്‍.
അപ്പോള്‍ കൃഷ്ണനും രാമനും ഒരുപാടുണ്ടോ?
ഇല്ല. യോവേദാര്‍ത്ഥകൃഷ്ണരാമയോ:
രാമനും കൃഷ്ണനുമെല്ലാം വേദ താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സാരം.
മോഹന്‍ലാല്‍ എന്ന മഹാനടന്‍ തന്റെ ഓരോരോമകൂപങ്ങളേയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോള്‍,
നമ്മുടെ എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയുമാണ് വാസുവേട്ടനും,ലാലേട്ടനും ഇപ്പോള്‍വേണ്ടത്.
മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായഭീമനാണ് എം.ടിയുടെ ഭീമന്‍.
നമുക്ക് കാത്തിരിക്കാം,
എം.ടി.മലയാളത്തിനു സമ്മാനിച്ചതത്രയും ഉദാത്തങ്ങളാണ്.
എം.ടി.യെ വായിക്കാത്തവര്‍ക്കായി വാരണസി”എന്ന പുസ്തകം നിര്‍ദേശിക്കാം.
“വാരണസി”എന്ന കൊച്ചു പുസ്തകം വായിച്ചാല്‍ നിങ്ങള്‍ ഉടന്‍ വാരണസിയില്‍ പോകാന്‍ തയ്യാറെടുക്കും.
എം.ടി യിലൂടെ പ്രവര്‍ത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ട.
എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയായി വന്നാല്‍ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലര്‍ക്കും മഹാഭാരതം ആഴത്തില്‍ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ട.

We use cookies to give you the best possible experience. Learn more