Advertisement
Kerala News
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ: സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 21, 08:10 am
Monday, 21st January 2019, 1:40 pm

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി അയ്യപ്പ ഭക്ത സംഗമ വേദിയില്‍ നടത്തിയ പ്രസംഗത്തെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്ന് പറഞ്ഞായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍.

സ്യുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സ്യുച്ച് കത്തൂല മക്കളേ എന്ന് പറഞ്ഞു സന്ദീപാനന്ദഗിരി അമൃതാനന്ദമയിയെ പരിഹസിച്ചു. ഫേസ്ബുക്കിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

“”#മക്കളേ…..അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ””- സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അമൃതാനന്ദമയി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.


“സ്വിച്ചിട്ടാല്‍ ബള്‍ബ് കത്തും, എന്നാല്‍ ബള്‍ബിട്ടാല്‍ സ്വിച്ച് കത്തില്ല”; അയ്യപ്പന് ജയ് വിളിച്ച അമൃതാനന്ദമയിയെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ


ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രസംഗം തുടങ്ങിയ അമൃതാനന്ദമയി പ്രസംഗത്തിലുടനീളം നടത്തിയ താരതമ്യങ്ങള്‍ ചിരിയ്ക്കാന്‍ വകനല്‍കുന്നതായിരുന്നു.

സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞുകൊണ്ടുള്ള പ്രസംഗം വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍ട്ടര്‍ ചെയ്യണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം.”” തുടങ്ങിയ അമൃതാനന്ദമയിയുടെ പരാമര്‍ശങ്ങളെല്ലാം ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്.

പിണറായിയെ കാണുമ്പോള്‍ ശരണം വിളിക്കും. അയ്യപ്പന് ജയ് വിളിക്കും. കലികാലം. എന്ന് പറഞ്ഞാണ് അമൃതാനന്ദമയിയെ പലരും ട്രോളുന്നത്.