കോട്ടയം: സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇന്ന് കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനമെന്നാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സ്വീകരിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങി. അനധികൃതമായി പണം പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളായിരുന്നു പ്രധാന യോഗ ചര്‍ച്ച.
നേരത്തെ, കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബി.ജെ.പി. നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറവാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു.
കേരള സന്ദര്‍ശനത്തിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഉക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ബി.ജെ.പി നേതാക്കള്‍ സമയം കണ്ടെത്തണമെന്ന് നദ്ദ യോഗത്തില്‍ പറഞ്ഞിരുന്നു.