| Tuesday, 24th December 2019, 12:32 pm

"നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുത്"; പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് സന്ദീപ് വാര്യരുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യരുടെ ഭീഷണി. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അന്ന് നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യര്‍ സിനിമാക്കാരോടായി പറഞ്ഞത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമാക്കാര്‍ക്ക് നേരെ സന്ദീപ് രംഗത്തു വന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്.

പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധക്ക് എന്നാണ് പോസ്റ്റിന്റെ തുടക്കത്തില്‍ പറയുന്നത്. ‘ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക’.

‘നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല’, സന്ദീപ് ജി.വാര്യര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

‘പൊളിറ്റിക്കലായി സപ്പോര്‍ട്ട് ചെയ്യുന്നവരെ പിടികൂടാതെ ഇളവു നല്‍കും എന്നാണോ? അതോ തങ്ങളോട് വിയോജിക്കുന്നവരെ ഉള്ള അധികാരം വെച്ച് കൈകാര്യം ചെയ്യുമെന്നാണോ ഉദ്ദേശിച്ചത്? പോസ്റ്റ് തെറ്റായ സന്ദേശം നല്‍കുന്നു’. എന്നെല്ലാമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെയുണ്ട്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ

Latest Stories

We use cookies to give you the best possible experience. Learn more