| Wednesday, 8th July 2020, 6:22 pm

സന്ദീപ് സി.പി.ഐ.എമ്മുകാരനല്ല, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ കേസ് കൊടുക്കും; സന്ദീപ് ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനെന്ന് അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് അമ്മ ഉഷ. മകന്‍ സി.പി.ഐ.എം പ്രവര്‍ത്തകനെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സന്ദീപിന്റെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

താന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരില്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാവണമെന്നും സന്ദീപിന്റെ അമ്മ പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടി ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പിയ്ക്കാണ് സന്ദീപ് വോട്ട് ചെയ്യാറുള്ളതെന്നും അമ്മ പറഞ്ഞു.


തെരഞ്ഞെടുപ്പ് സമയത്ത് മകന്‍ സജീവമായി ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാറുണ്ടെന്നും മകന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ആണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഉഷ പറഞ്ഞു.

മകന് തലസ്ഥാനത്തെ ബി.ജെ.പി നേതാവ് എസ്.കെ.പി രമേശുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

നേരത്തെ സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം പറഞ്ഞിരുന്നു. ഇത്തരം പ്രചാരവേല കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

‘സന്ദീപ് നായര്‍ ബി.ജെ.പി യുടെ പ്രധാന പ്രവര്‍ത്തകനാണ്. ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്.’

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍കുന്ന ചിത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

2015-ലും മറ്റുമുള്ള പോസ്റ്റുകളില്‍ കടുത്ത ബി.ജെ.പി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബി.ജെ.പി കൗണ്‍സിലറുടെ ഡ്രൈവറായും ജോലി ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more