കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍ക്കും സരിത്തിനും ജാമ്യം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. സ്വപ്‌ന സുരേഷിനും ശിവശങ്കറിനും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ കോഫെപോസ ചുമത്തിയതിനാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ജാമ്യം അനുവദിച്ചത്.
കേസിന്റെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചുകഴിയുകയും തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാവുകയും ചെയ്തു. ഇതില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തങ്ങളില്‍ നിന്ന് കണ്ടെത്താനില്ല. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇവര്‍ വാദിച്ചത്. ഇത് പരിഗണിച്ചുകൊണ്ടാണ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സന്ദീപ് നായര്‍ക്ക് നേരത്തെ കസ്റ്റംസ് കേസിലും എന്‍.ഐ.എ കേസിലും ജാമ്യം ലഭിച്ചിരുന്നു. എന്‍.ഐ.എയുടെ കേസിലെ മാപ്പുസാക്ഷിയാണ് സന്ദീപ്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sandeep Nair and Sarith got bail