കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പുസാക്ഷികളെന്ന് കോടതി. ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എന്‍.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
മാപ്പുസാക്ഷിയായതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാകില്ല. എന്‍ഫോഴ്‌സ്‌മെന്റ് കേസും കസ്റ്റംസ് കേസില്‍ കോഫെ പോസെ ചുമത്തിയതിയിട്ടുള്ളതും കൊണ്ടും കൂടിയാണ് സന്ദീപിന് പുറത്തിറങ്ങാന്‍ സാധിക്കാത്തത്.
മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ തുടങ്ങിയവരാണ് കേസില്‍ മാപ്പുസാക്ഷികളായ മറ്റു പ്രതികള്‍. സ്വര്‍ണം കടത്താന്‍ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇവരെ ഇതുവരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ എന്‍.ഐ.എ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sandeep Nair and 5 others became approvers and get bail in Gold smuggling case