ടി-20 കപ്പില്‍ ബംഗ്ലാദേശ് നേപ്പാളിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സിന് പുറത്താവുകയായിരുന്നു.
നേപ്പാള്‍ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചാനെ, സോംപാല്‍ കാമി, ദീപേന്ദ്ര സിങ് ഐറി എന്നിവര്‍ രണ്ട് ടിക്കറ്റുകളും വീതം വിധി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
മത്സരത്തില്‍ നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ ഉള്‍പ്പെടെ 17 വിട്ടു നല്കി രണ്ടു വിക്കറ്റുകളാണ് ലാമിച്ചാനെ നേടിയത്. ജേക്കര്‍ അലി, താന്‍സിം ഹസന് സാക്കിബ് എന്നിവരെ വീഴ്ത്തിയാണ് സന്ദീപ് കരുത്തു കാട്ടിയത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ടി-20 ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് സന്ദീപ് നടന്നുകയറിയത്. ഇതോടെ ടി-20യില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനും സന്ദീപിന് സാധിച്ചു. 54 മത്സരങ്ങളില്‍ നിന്നുമാണ് താരം 100 വിക്കറ്റുകള്‍ നേടിയത്.
ടി-20യില്‍ ഏറ്റവും വേഗത്തില്‍ നൂറു വിക്കറ്റുകള്‍ നേടിയ താരം, ടീം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
റാഷിദ് ഖാന്- അഫ്ഗാനിസ്ഥാന്-53
സന്ദീപ് ലാമിച്ചാനെ-54*
വനിന്ദു ഹസരംഗ-ശ്രീലങ്ക-63
ഹാരിഫ് റൗഫ്-പാകിസ്ഥാന്-71
മാര്‍ക്ക് അഡയര്‍-അയര്‍ലാന്‍ഡ്-72
22 പന്തില്‍ 17 നേടിയ ഷാക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിനിലയിലെ ടോപ്പ് സ്കോറര്‍.
Content Highlight: Sandeep Lamichhane great record in T20