| Wednesday, 21st August 2019, 3:11 pm

ആദ്യം ബി.ജെ.പി, പിന്നെ സമാജ്‌വാദി; നാലാമത്തെ ആംആദ്മി നേതാവും ദല്‍ഹി നിയമസഭയ്ക്ക് പുറത്ത്; ദളിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനെന്ന് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സന്ദീപ് കുമാറിനെ ദല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യനാക്കി. കുറുമാറ്റ നിരോധന നിയമപ്രകാരമാണ് സുല്‍ത്താന്‍പൂര്‍ മജ്‌റ എം.എല്‍.എയെ അയോഗ്യനാക്കിയത്.

ഒരുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ ആംആദ്മി പാര്‍ട്ടി എം.എല്‍എയെയാണ് അയോഗ്യരാക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ അംഗമായ കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ( ബി.എസ്.പി) യെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് അയോഗ്യതാ നടപടികള്‍ ആരംഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കപില്‍ മിശ്ര, അനില്‍ ഭജ്പായി, ദേവീന്ദര്‍ ഷെഹ്‌റാവത്ത് എന്നിവരെ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരിലാണ് അയോഗ്യരാക്കിയത്.

കുമാര്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയെ പിന്തുണക്കുന്നത് ആംആദ്മി പാര്‍ട്ടിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്ല്യമാണെന്ന് ദല്‍ഹി നിയമസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം നടപടിക്കെതിരെ താന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് കുമാര്‍.

‘ഞാന്‍ ദളിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനാലാണ് എന്നെ അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കിയത്. ഞാന്‍ ഇത് ജനങ്ങളെ അറിയിക്കും. അവര്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കട്ടെ’ സന്ദീപ് കുമാര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ സഭയില്‍ ആംആദ്മിയുടെ അംഗബലം 62 ആയി ചുരുങ്ങി. 70 ആംഗ നിയമസഭയില്‍ 66 പേരാണ് ഇപ്പോള്‍. ബി.ജെ.പിക്ക നാല് എം.എല്‍.എ മാരാണുള്ളത്.

We use cookies to give you the best possible experience. Learn more