| Friday, 2nd September 2022, 1:18 pm

സിംഹളവീര്യം പ്രതികൂലമായ സാഹചര്യത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; നാഗനൃത്തങ്ങള്‍ ഇനിയും കാണാനാകും, ക്രിക്കറ്റ് ജയിക്കും

സന്ദീപ് ദാസ്

ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ശ്രീലങ്കന്‍ താരങ്ങളും ആരാധകരും നാഗനൃത്തമാടുകയായിരുന്നു. ഈ ഏഷ്യാകപ്പിന് എന്തൊരു വീറും വാശിയും ആണ്! വരാനിരിക്കുന്ന ടി20 ലോകകപ്പിനുപോലും ഒരുപക്ഷേ ഇത്ര ആവേശമുണ്ടാകില്ല!

പണ്ടത്തെ ക്രിക്കറ്റ് മാത്രമാണ് മികച്ചത് എന്ന വിശ്വാസം മൂലം കളി കാണല്‍ നിര്‍ത്തിയ ചിലരെ കണ്ടിട്ടുണ്ട്. അവരുടെ നഷ്ടം എത്ര വലുതാണ്!
ഏഷ്യാകപ്പ് പതിറ്റാണ്ടുകളായി നടന്നുവരുന്നുണ്ട്. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ഏറ്റവും മികച്ച എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഹോങ്കോങ് വരെ പോരാട്ടവീര്യം കാട്ടുന്നു. ഒട്ടുമിക്ക മാച്ചുകളും നഖം കടിപ്പിക്കുന്ന ത്രില്ലറുകള്‍!

ലോക ക്രിക്കറ്റില്‍ ശിത്രുക്കളായിരുന്ന കാലത്താണ് അര്‍ജുന രണതുംഗെയുടെ ടീം ലോകകപ്പ് നേടിയത്. ഇപ്പോള്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വന്തം മണ്ണില്‍ ഏഷ്യാകപ്പ് നടത്താനുള്ള അവസരം പോലും കൈമോശം വന്നു. പക്ഷേ സിംഹളവീര്യം ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ തന്നെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവര്‍ക്ക് അഭിനന്ദനങ്ങള്‍.

ബംഗ്ലാദേശിലെ വികാരതീവ്രത കൂടിയ കാണികള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയവരെയെല്ലാം ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ബംഗ്ലാദേശ് തോല്‍ക്കുമ്പോള്‍ ഈ മൂന്ന് രാജ്യങ്ങളും ഒന്നിച്ച് നിന്ന് ആഘോഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. വൈകാതെ അഫ്ഗാനിസ്ഥാനും അതില്‍ പങ്കുചേര്‍ന്നേക്കാം.

ബംഗ്ലാദേശ് കാണികള്‍ ക്രിക്കറ്റിന് എരിവും പുളിയും നല്‍കുന്നുണ്ട്. അത് നല്ലതാണ്. കളി കൂടുതല്‍ ആവേശകരമാകും. നാഗനൃത്തങ്ങള്‍ ഇനിയും കാണാനാകും. ക്രിക്കറ്റ് ജയിക്കും.

CONTENT HIGHLIGHS:  Sandeep Das’s write write up about sri lanka cricket’s Naga dance

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more