ബംഗളൂരു: ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ അഞ്ച് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെന്ന് സൂചന. പ്രവീണ്‍ ലിംകര്‍, ജയപ്രകാശ്, സാരങ് അകോല്‍ക്കര്‍, രുദ്രപാട്ടീല്‍, വിനയ് പവാര്‍, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തെരഞ്ഞെു കൊണ്ടിരിക്കുന്നത്.
ലിംകര്‍, ജയപ്രകാശ്, അകോല്‍കര്‍, വിനയ് പവാര്‍ എന്നിവര്‍ക്കെതിരെ മഡ്‌ഗോണ്‍ സ്‌ഫോടനക്കേസില്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വധക്കേസുകളിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഒരേ തരം തോക്ക് ഉപയോഗിച്ചതും നടപ്പാക്കിയ രീതികളും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്നതിന്റെ തെളിവുകളായി വിലയിരുത്തപ്പെട്ടിരുന്നു.
ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണം നല്ലപുരോഗതിയിലാണെന്നും പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കര്‍ണാടക അഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.