യുക്തിവാദി ചിന്തകന്‍ നരേന്ദ്ര ധബോല്‍ക്കറിന്റെ വധത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സതയുടെ പ്രവര്‍ത്തകനായ ഡോക്ടര്‍ വിരേന്ദ്ര താവ്‌ഡെയാണെന്ന് സി.ബി.ഐ കുറ്റപത്രം. ചൊവ്വാഴ്ചയാണ് പൂനെയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വീരേന്ദ്ര താവ്‌ഡെ മഡ്‌ഗോണ്‍ സ്‌ഫോടനക്കേസിലും പ്രതിയാണ്.
ന്യൂദല്‍ഹി: യുക്തിവാദി ചിന്തകന്‍ നരേന്ദ്ര ധബോല്‍ക്കറിന്റെ വധത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സതയുടെ പ്രവര്‍ത്തകനായ ഡോക്ടര്‍ വിരേന്ദ്ര താവ്‌ഡെയാണെന്ന് സി.ബി.ഐ കുറ്റപത്രം. ചൊവ്വാഴ്ചയാണ് പൂനെയിലെ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വീരേന്ദ്ര താവ്‌ഡെ മഡ്‌ഗോണ്‍ സ്‌ഫോടനക്കേസിലും പ്രതിയാണ്.
സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനായ സാരംഗ് അകോല്‍ക്കറുടെ അനുയായിയാണ് താവ്‌ഡെയെന്ന് പറയപ്പെടുന്നു. അന്ധ വിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കാനുള്ള ധബോല്‍ക്കറുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനായാണ് അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ധബോല്‍ക്കറുടെ ഘാതകരായ വിനയ് പവാര്‍ സാരംഗ് അകോല്‍ക്കര്‍ എന്നിവരെ സി.ബി.ഐ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മഡ്‌ഗോണ്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ സാംരഗിനെതിരെ പോലീസ് നേരത്തെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2013 ആഗസ്ത് 20നാണ് ധബോല്‍ക്കര്‍ പുണെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനുസമീപം പ്രഭാതസവാരിക്കിടെ മോട്ടോര്‍ സൈക്കിളില്‍ എത്തിയവരുടെ വെടിയേറ്റ് മരിച്ചത്. കൃത്യം നിര്‍വഹിച്ച ശേഷം കൊലയാളി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തലയ്ക്കും നെഞ്ചിനും വെടിയേറ്റ ധബോല്‍ക്കര്‍ തല്‍ക്ഷണം മരിച്ചു.
ധബോല്‍ക്കറുടെ വധത്തിന് പിന്നില്‍ സനാതന്‍ സന്‍സ്തയും ഹിന്ദു ജനജാഗ്രതി സമിതിയുമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചെന്നും ആശിഷ് ഖേതാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.