ഇതിഹാസ താരം സനത് ജയസൂര്യയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. മുന്‍ പരിശീലകനായ ക്രിസ് സില്‍വര്‍ വുഡിന് പകരക്കാരനായാണ് ജയസൂര്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
കഴിഞ്ഞ ടി-20 ലോകകപ്പിലെ ശ്രീലങ്കന്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ സില്‍വര്‍ വുഡ് രാജിവെക്കുകയായിരുന്നു. ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം മൂന്നാം സ്ഥാനത്തായിരുന്നു ശ്രീലങ്ക ഫിനിഷ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് സില്‍വര്‍ ഫുഡ് പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.
ടൂര്‍ണമെന്റിന്റെ ടീമിന്റെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ച ജയസൂര്യക്ക് താല്‍ക്കാലിക പരിശീലകനായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. 2023 ഡിസംബര്‍ മുതലാണ് ജയസൂര്യ ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്റായി ചുമതല ഏല്‍ക്കുന്നത്. എന്നാല്‍ സില്‍വര്‍ വുഡിന് സ്ഥിരമായൊരു പകരക്കാരനെ ഇതുവരെയും തീരുമാനമായിട്ടില്ല.
സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് ജയസൂര്യ ശ്രീലങ്കയെ പരിശീലകന്‍ എന്ന നിലയില്‍ മുന്നോട്ടു നയിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര നടക്കുക. മൂന്ന് വീതം ഏകദിനവും ടി-20യുമാണ് പരമ്പരയില്‍ ഉള്ളത്.
ഇപ്പോള്‍ സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഉള്ളത്. ടി-20 ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചു കൊണ്ട് ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം ഹരാരെയിലേക്ക് വിമാനം കയറിയത്. ഈ പരമ്പര കഴിഞ്ഞ് നടക്കുന്ന ലങ്കക്കെതിരെയുള്ള രീതിയില്‍ പ്രധാന താരങ്ങളെല്ലാം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കെതിരെയുള്ള പരമ്പര അവസാനിച്ചാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ജയസൂര്യയുടെ മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ പത്ത് വരെയാണ് മത്സരങ്ങള്‍ നടക്കുക.
ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെ ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുക. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ലോര്‍ഡ്‌സിലും പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ ആറ് മുതല്‍ പത്ത് വരെ ഓവലില്‍ വെച്ചും നടക്കും.
Content Highlight: Sanath Jayasuriya has been appointed as the interim coach of the Sri Lankan cricket team