| Wednesday, 29th August 2018, 12:05 pm

ഹിന്ദു സംഘടനയായ സനാതന്‍ സാന്‍സ്ത സണ്‍ബേണ്‍ ഡി.ജെ പരിപാടിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ വര്‍ഷം പൂണൈയില്‍ നടന്ന സണ്‍ബേണ്‍ ഡി.ജെ പരിപാടിയില്‍ സ്‌ഫോടനം നടത്താന്‍ ഹിന്ദു സംഘടനയായ സാനാതന്‍ സാന്‍സ്ത സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ്.

സനാതന്‍ സാന്‍സ്തയുടെ അഞ്ച് പ്രവര്‍ത്തകരെ പ്രത്യേക കോടതിയില്‍ ഹാജരാക്കിക്കൊണ്ടാണ് എ.ടി.എസ് ഇക്കാര്യം അറിയിച്ചത്. ഈ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സംഘടനയിലില്ലെന്നും, സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നുമാണ് അവകാശപ്പെടുന്നത്.


ALSO READ: നോട്ടുനിരോധനം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കണ്ടെത്തല്‍; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തടഞ്ഞുവെച്ച് ബി.ജെ.പി


കഴിഞ്ഞ മാസമാണ് ഇവര്‍ അഞ്ച് പേരേയും ആയുധങ്ങള്‍ കൈവശം വെച്ച കേസില്‍ അറസ്റ്റ് ചെയ്തത്.

വൈഭവ് റൗട്ട്, ശര്‍ദ് കലാസ്‌കര്‍, സുധാന്‍ വ ഗോന്ധലേകര്‍, ശ്രീകാന്ത പങ്കേക്കര്‍ എന്നീ അഞ്ച് പേരുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ എ.ടി.എസ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

മുംബൈയിലെ കല്യാണ്‍ സിനിമാ ഹാളില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തിന് പിന്നിലും ഈ അഞ്ച് പേരാണെന്ന് പൊലീസ് പറയുന്നുണ്ട്. പദ്മാവത് കാണിച്ചു എന്ന കാരണത്തിനാണ് സിനിമാ തീയേറ്റര്‍ ആക്രമിച്ചത്.


ALSO READ: പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നതല്ല: കനത്ത മഴയാണെന്ന് കേന്ദ്ര ജലകമ്മീഷന്‍


ഇവരുടെ കൈയ്യില്‍ നിന്നും പത്ത് പിസ്റ്റളുകള്‍, ഒരു എയര്‍ പിസ്റ്റല്‍, ഒരു നാടന്‍ തോക്ക്, 10 പിസ്റ്റല്‍ ബാരല്‍, ആറ് പിസ്റ്റല്‍ ബോഡിം ആറ് മാഗ്‌സിന്‍ തുടങ്ങിയവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more