ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഒരു സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുന്‍പ് എന്ത് നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി.
വലതുപക്ഷ സംഘടനയായ സനാദന്‍ സന്‍സ്തയെ നിരോധിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അര്‍ഷാദ് അലി അന്‍സാരിയെന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് ബേംബെ ഹൈക്കോടതിയുടെ നടപടി.
2018 ലാണ് അര്‍ഷാദ് അലി ഹരജി ഫയല്‍ ചെയ്തത്. താനെ വാഷി എന്നിവിടങ്ങിലെ ഓഡിറ്റോറിയങ്ങളില്‍ ബോംബ് വെച്ചതിന് സനാദന്‍ സന്‍സ്തയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഹരജിക്കാരന്‍ ചൂണ്ടികാട്ടുന്നു. ഹരജി എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നും അര്‍ഷാദ് അലി ആവശ്യപ്പെടുന്നു.
വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുംഅതിന് ശേഷം കേന്ദ്രആഭ്യന്തരമന്ത്രാലയം വിഷയം പരിഗണിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
സാധാരണഗതിയില്‍ നിങ്ങള്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാറുള്ളതെന്നും ആ നടപടികള്‍ കാണിക്കാനുമാണ് കോടതി ഇപ്പോള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ