| Monday, 1st April 2019, 9:17 pm

സ്വന്തം ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മനോധൈര്യമില്ലാത്ത പാര്‍ട്ടിയാണ് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന് പറയുന്നത്: സനല്‍കുമാര്‍ ശശിധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ മനോധൈര്യമില്ലാത്ത പാര്‍ട്ടിയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് ഒളിച്ചോടിയെന്ന് ആക്ഷേപിക്കുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ബി.ജെ.പിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നതിനും കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ത്യ മുഴുവന്‍ വേരുണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്മൃതി ഇറാനിക്കെന്നല്ല മോദിക്ക് പോലും കേരളത്തില്‍ നിന്ന്് ജയിക്കാന്‍ കഴിയില്ലെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: യു.പിയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ നിഷാദ് പാര്‍ട്ടിക്ക് 50 കോടി കൈക്കൂലി നല്‍കിയെന്ന് ആരോപണം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തില്‍ മത്സരിക്കാന്‍ സ്വന്തം ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ മനോധൈര്യമില്ലാത്ത പാര്‍ട്ടിയാണ് അയാള്‍ അമേത്തിയില്‍ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് ആക്ഷേപിക്കാന്‍ നടക്കുന്നത്. അവരുടെ കണക്കില്‍ ഇന്ത്യയെന്നാല്‍ ഉത്തരേന്ത്യയും വയനാടൊക്കെ ഓടിപ്പോകാനുള്ള സ്ഥലവുമാണ്. ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നതിനും കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാല്‍ മോദിക്കുപോലും കേരളത്തില്‍ വന്നു നിന്ന് ജയിച്ചുപോകാന്‍ കഴിയില്ല. കേരളം അവരുടെ ഐഡിയയില്‍ അത്രമാത്രം ഇന്ത്യയുമല്ല. അവരുടെ ഇന്ത്യ ഹിന്ദി സംസാരിക്കുന്ന ഹിന്ദുത്വം വിഴുങ്ങുന്ന ഒരിന്ത്യയാണ്. അവര്‍ക്കെങ്ങനെ അതു പറ്റും. പകരം അവര്‍ പപ്പുവെന്ന് വിളിക്കും. യഥാര്‍ത്ഥ പപ്പുക്കളായ അനുയായികള്‍ അത് ഏറ്റുപാടും.

We use cookies to give you the best possible experience. Learn more