| Sunday, 11th November 2018, 1:45 pm

നെയ്യാറ്റിന്‍കര കൊലപാതകം: ഡി.വൈ.എസ്.പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സനലിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയിലായി. തമിഴ് നാട്ടില്‍ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്.പിയോടെപ്പം ഒളിവില്‍ പോയ ബിനുവിന്റെ സുഹൃത്താണ് സതീഷ് കുമാര്‍. തമിഴ്‌നാട് തൃപ്പരപ്പില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

രണ്ട് സിം കാര്‍ഡുകളാണ് സതീഷ് ഹരികുമാറിന് സംഘടിപ്പിച്ചുകൊടുത്തത്. സ്വന്തം തിരിച്ചറിയല്‍ രേഖ ഉപയേഗിച്ചാണ് സതീഷ് സിം കാര്‍ഡുകള്‍ എടുത്തിരുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ:  പണമില്ലെന്ന് സര്‍ക്കാര്‍; മധുവിന്റെ കേസ് വാദിക്കുന്നതില്‍ നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി

സംഭവത്തിന് ശേഷം ഡി.വൈ.എസ്.പി ഈ ലോഡ്ജിലെത്തിയിരുന്നു. തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡി.വൈ.എസ്.പിക്ക് സതീഷ് പുതിയ രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ സനല്‍ കാറിടിച്ചാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

സംഭവം നടന്ന് ഏഴുദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിലുള്ളതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. കീഴടങ്ങുമെന്ന് മുന്‍പ് റിപ്പോര്‍ട്ട് വന്നെങ്കിലും ഇപ്പോള്‍ അതിന് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more